TRENDING:

നാദിറ മെഹ്റിൻ സംവിധായികയാവുന്നു; ക്വീർ വിഷയം സംസാരിക്കുന്ന നാടകവുമായി ട്രാൻസ് വുമൺ പ്രതിനിധി

Last Updated:

തിയേറ്ററിൽ ബിരുദാനന്തരബിരുദ പഠനം പൂർത്തിയായതിന്റെ ഭാഗമായാണ് നാദിറയുടെ നാടകം അരങ്ങേറുക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാധ്യമപ്രവർത്തകയും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ നാദിറ മെഹ്റിൻ (Nadira Mehrin) സംവിധായകയാവുന്നു. ക്വീർ വിഷയം സംസാരിക്കുന്ന 'ദി ലാസ്റ്റ് സേക്രമെന്റ്' എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് നാദിറയുടെ കടന്നുവരവ്. തിയേറ്ററിൽ ബിരുദാനന്തരബിരുദ പഠനം പൂർത്തിയായതിന്റെ ഭാഗമായാണ് നാദിറയുടെ നാടകം അരങ്ങേറുക. നാടകം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് നാദിറയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വായിക്കാം.
ദി ലാസ്റ്റ് സേക്രമെന്റ് നാടകത്തിൽ നിന്നും
ദി ലാസ്റ്റ് സേക്രമെന്റ് നാടകത്തിൽ നിന്നും
advertisement

'എന്റെ പി.ജി. തിയേറ്റർ പഠനം അവസാനിക്കുന്നു. മനസ്സിൽ ഒത്തിരി ഓർമകളുമായാണ് 'ദി ലാസ്റ്റ് സേക്രമെന്റ്' നാടകത്തോട് കൂടി കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റി നിന്നും തൽകാലം വിട. തീയേറ്ററിലെ എല്ലാ എന്റെ അധ്യാപകർക്കും നന്ദി. ഈ നാടകത്തിനായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കൊപ്പം രാപകലില്ലാതെ കൂടെ നിന്ന കുറച്ചധികം മനുഷ്യരുണ്ട്. എന്റെ കൂടെ തിയേറ്ററിൽ പഠിച്ച ഈ നാടകം എഴുതിയ @prathun__ ഈ നാടകത്തിൽ അഭിനയിച്ച @aiswaryalaiby @asha7_9 എല്ലാത്തിനും കൂടെ നിന്ന @kanakoski_ @maxactor_ @rahul__varghese അങ്ങനെ കുറേയേറെ മനുഷ്യർ. പലരും തിരക്കുകളിലായിരുന്നെങ്കിലും എനിക്കൊരു ആവശ്യം വന്നപ്പോൾ കൂടെ നിന്നവരാണ്‌. അതുകൊണ്ട് തന്നെയാണ് ഈ നാടകം അത്രമേൽ വിജയിച്ചതും.

advertisement

'ദി ലാസ്റ്റ് സേക്രമെൻറ്റ്' നാടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ കഥ തന്നെയാണ്. സൈക്കളോജിക്കൽ ത്രില്ലർ. ക്വീർ വിഷയങ്ങൾ ഇങ്ങനെയും നാടകത്തിലൂടെ അവതരിപ്പിക്കാം എന്ന് ഞങ്ങൾ കാണിച്ചു. ഇതൊരു വലിയ മാറ്റത്തിനു തുടകമാകട്ടെ എന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇനിയും ഈ നാടകം ഒത്തിരി വേദികളിൽ അവതരിപ്പിക്കണം എന്നാണ് ആഗ്രഹം. സാധ്യമാകട്ടെ.'

നാദിറ മെഹ്‌റിൻ സംവിധാനം ചെയ്ത നാടകത്തിന്റെ തിരക്കഥ പൃഥുൻ. ഐശ്വര്യ ലെയ്‌ബി, ആരിഫ ഹിന്ദ്, നാദിറ മെഹ്റിൻ എന്നിവർ അഭിനയിക്കുന്നു

advertisement

Summary: Mediaperson and trans woman activist from Kerala, Nadira Mehrin to direct a play 'The Last Sacrament'. The production comes on the sidelines of her completing post graduation studies in theatre

മലയാളം വാർത്തകൾ/ വാർത്ത/Film/
നാദിറ മെഹ്റിൻ സംവിധായികയാവുന്നു; ക്വീർ വിഷയം സംസാരിക്കുന്ന നാടകവുമായി ട്രാൻസ് വുമൺ പ്രതിനിധി
Open in App
Home
Video
Impact Shorts
Web Stories