ഭാര്യാ ഭർത്താക്കന്മാരായ ഛായാഗ്രാഹകർ
ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകർ, ഭാര്യാ ഭർത്താക്കന്മാർ കൂടിയാണ്. പ്രേം അക്കുടി - ശ്രായന്തി എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ആഡ് ഫിലിമുകളിൽ ഏറെക്കാലം ഒന്നിച്ചു പ്രവർത്തിച്ചവരാണ് പ്രേം അക്കുടിയും, ശ്രാവന്തിയും. സായ് പല്ലവി അഭിനയിച്ച 'ഗാർഗി' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഒരു ഫീച്ചർ സിനിമയുടെ ഛായാഗ്രാഹകരാകുന്നത്.
ഒരു വർഷത്തിനു മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. പ്രേം മലയാളിയും, ശ്രാവന്തി തമിഴ് വംശജയുമാണ്.
ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ചിരിയും ചിന്തയും ഒരുപോലെ ഒരുപോലെ സമ്മാനിക്കുന്നു. ചിത്രം ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ ഏറെ വ്യത്യസ്ഥത പുലർത്തുകായും ചെയ്യുന്നു. ഡിറ്റക്ടീവ് ഉജ്ജ്വലനായി എത്തുന്നത് ധ്യാൻ ശ്രീനിവാസനാണ് (Dhyan Sreenivasan).
advertisement
സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായർ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശികുമാറിന്റെ ഗാനങ്ങൾക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.
എഡിറ്റിംഗ് - കലാസംവധാനം - കോയാസ്; മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ മാനേജർ - റോജിൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ പട്ടാമ്പി.
ഷൊർണൂർ, കൊല്ലങ്കോട്, നെന്മാറ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - നിദാദ്.