ഒരു പീരീഡ് ആക്ഷൻ ത്രില്ലെർ സിനിമയാണ് കൂലി .ഇന്ത്യയിലേക്ക് സിംഗപ്പൂർ , ദുബായ്, യുഎസ് എ തുടങ്ങിയ സ്തനങ്ങളിൽ നിന്നുള്ള സ്വര്ണക്കടത്താണ് ചിത്രത്തിന്റെ പ്രമേയം.ലിയോയുടെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കൂലി .അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അൻപറിവ് ആണ് ആക്ഷൻ രംഗങ്ങളൊരുക്കുന്നത്. ജൂലൈയിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. മുൻപ് രജിനികാന്ത് അഭിനയിച്ച ജയിലർ എന്ന ചിത്രത്തിൽ നടൻ വിനായകൻ ആയിരുന്നു വില്ലനായെത്തിയത്. വർമ്മൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിച്ചത്. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 02, 2024 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇത് തലൈവർക്കൊത്ത വില്ലൻ: രജനി -ലോകേഷ് ടീമിന്റെ കൂലിയിൽ കന്നഡ സ്റ്റാർ ഉപേന്ദ്ര