TRENDING:

'കരയുന്നതിനെക്കാൾ പ്രയാസമാണ് കരച്ചിലടക്കാൻ; അവാർഡ് കിട്ടിയതിൽ സന്തോഷം'; നടി ഉർവ്വശി

Last Updated:

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ആറാം തവണയും സ്വന്തമാക്കി നടി ഉർവ്വശി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അവാർഡ് കിട്ടിയതിൽ സന്തോഷം പങ്കുവെച്ച് നടി ഉർവ്വശി.'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയിത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് താരം നേടിയത്. ഇത് ആറാം തവണയാണ് താരം മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന നടിയെന്ന് റെക്കോർഡും ഉർവ്വശിയുടെ പേരിലായി. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉര്‍വ്വശിയും തടവ് എന്ന സിനിമയിലൂടെ ബീന ആര്‍ ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടുകയാണ്.
advertisement

'അവാർഡ് കിട്ടിയതിൽ സന്തോഷം. ഈ സിനിമക്ക് വേണ്ടി എന്നെ കാത്തിരുന്ന ക്രിസ്റ്റോക്ക് ഈ അവാർഡ് സമർപ്പിക്കുന്നു. അഭിനയിക്കുമ്പോൾ ഒരിക്കലും അവാർഡിനെ പറ്റി ചിന്തിച്ചിരുന്നില്ല. കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. കാരണം, കരയുന്നതിനെക്കാൾ പ്രയാസമാണ് കരച്ചിലടക്കാൻ', ഉർവ്വശി പറഞ്ഞു.

ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള പുരസ്‌കാം നേടുന്ന നടിയെന്ന് റെക്കോർഡും ഉർവ്വശിയുടെ പേരിലായി. കൂടാതെ അവാർഡ് നേട്ടത്തിൽ മമ്മുട്ടിക്കും മോഹൻലാലിനും ഒപ്പം എത്തിയിരിക്കുകയാണ് ഉർവ്വശിയും. മികച്ച നടനുള്ള പുരസ്‌കാരം മമ്മുട്ടിക്കും മോഹൻലാലിനും ആറ് തവണയാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ അഞ്ച് തവണയാണ് ഉർവ്വശി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉർവ്വശിയെ തേടിയെത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1989 ൽ മഴവിൽക്കാവടി, വർത്തമാനകാലം എന്നീ ചിത്രങ്ങളിലൂടെയും 1990 ൽ തലയിണ മന്ത്രത്തിലൂടെയും 1991 കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം എന്നീ ചിത്രങ്ങളിലൂടെയും 1995 കഴകത്തിലൂടെയും 2006 മധുചന്ദ്രലേഖയിലൂടെയുമാണ് ഉർവശി അവാർഡ് നേടിയത്. 2006-ൽ മികച്ച സഹനടിക്കുള്ള അവാർഡും അച്ചുവിൻ്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവ്വശിക്ക് ലഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Film/
'കരയുന്നതിനെക്കാൾ പ്രയാസമാണ് കരച്ചിലടക്കാൻ; അവാർഡ് കിട്ടിയതിൽ സന്തോഷം'; നടി ഉർവ്വശി
Open in App
Home
Video
Impact Shorts
Web Stories