TRENDING:

പ്രശസ്ത ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു; അന്ത്യം ആന്തരാവയവങ്ങളിലെ അണുബാധയെ തുടർന്ന്

Last Updated:

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രശസ്ത ചലച്ചിത്ര താരം ശരത് ബാബു (71) അന്തരിച്ചു. ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്.
advertisement

1973 തെലുങ്ക് സിനിമയിലൂടെയാണ്  അഭിനയരംഗത്തേക്ക് എത്തുന്നത്. രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജരം, ധന്യ, ഡെയ്സി, ശബരിമലയില്‍ തങ്ക സൂര്യോദയം, കന്യാകുമാരിയില്‍ ഒരു കവിത, പൂനിലാമഴ, പ്രശ്ന പരിഹാര ശാല തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വാര‍ത്ത പുറത്തു വന്നതിനു പിന്നാലെ സിനിമാ ലോകത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രശസ്ത ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു; അന്ത്യം ആന്തരാവയവങ്ങളിലെ അണുബാധയെ തുടർന്ന്
Open in App
Home
Video
Impact Shorts
Web Stories