'നിലവിൽ ബാബുരാജിനെതിരെ ഒന്നിലധികം കേസുകൾ നിലവിലുണ്ട്. അവ കഴിയുന്നതുവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അദ്ദേഹം മാറി നിൽക്കണം. 'എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഞാൻ മാറി നിന്നു. ബാബുരാജും ഇപ്പോൾ അതാണ് ചെയ്യേണ്ടത്. കേസുകളിൽ നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷം തിരിച്ചു വരുന്നതാണ് നല്ലത്.
ഇത്ര തിടുക്കം എന്താണ്? താങ്കൾ സംഘടനയെ നയിച്ചതുപോലെ നയിക്കാൻ കഴിവുള്ളവർ വേറെയുമുണ്ട്. താങ്കളുടെ പ്രകടനത്തെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ സംഘടന ഒരു വ്യക്തിയെക്കാൾ വലുതാണ്, അത് ശക്തമായിതന്നെ നിലനികൊള്ളും. ബാബുരാജ് ഒരിക്കലും ഇത് വ്യക്തിപരമായിയെടുക്കരുത്.' - വിജയ് ബാബു കുറിച്ചു.
advertisement
ഒരു മാറ്റത്തിനുവേണ്ടി ഇത്തവണ സംഘടനയുടെ നേതൃത്വം ഒരു വനിതയ്ക്ക് നൽകണമെന്നും വിജയ് ബാബു പറയുന്നു. അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ നടന്‍ ജഗദീഷ് സന്നദ്ധത അറിയിച്ചിരുന്നു. അങ്ങനെയാണെങ്കിൽ, അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത വരാനാണ് സാധ്.ത കൂടുതൽ. ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.