'ഞാനും സുരേഷ് ഗോപിയും ഒന്നിച്ച് സിനിമയിൽ വന്ന ആൾക്കാരാണ്. ഇവിടെ വന്നപ്പോൾ ന്യൂഡൽഹി എന്ന സിനിമയിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ച കാര്യങ്ങളൊക്കെ ഓർമ്മ വന്നു. ന്യൂഡൽഹി എന്ന സിനിമയിൽ ഇവിടെ മുഴുവൻ ഞങ്ങൾ സുരേഷ് ഗോപിയെ ഓടിക്കുന്നൊരു സീനുണ്ട്. ഡൽഹി മുഴുവൻ ഞങ്ങൾ ഓടിയിട്ടുണ്ട്. ഇപ്പോൾ അതൊക്കെ ഓർക്കുന്നുണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ഒരു അവാർഡ് വാങ്ങാൻ ഇവിടെ വരിക എന്നതൊക്കെ വലിയ ഭാഗ്യം തന്നെയാണ്.'- വിജയരാഘവൻ മനോരമ ന്യൂസിനോട് പറഞ്ഞു.
advertisement
'സുരേഷ് ഇങ്ങനെയൊരു മന്ത്രിയായി ഇവിടെ ഇരിക്കുമെന്നോ എനിക്ക് ഇങ്ങനൊരു അവാർഡ് കിട്ടുമെന്നോ ഒന്നും അന്ന് വിചാരിച്ചിരുന്നില്ല. ഇതൊക്കെ ജീവിതത്തിൽ ലഭിക്കുന്ന അപ്രതീക്ഷിത ഭാഗ്യങ്ങളാണ്. ഇപ്പോൾ ലാലിനും എന്നോടൊപ്പം ഇവിടെ വന്ന് അവാർഡ് വാങ്ങാൻ കഴിഞ്ഞു. അത് ദാദാസാഹിബ് ഫാൽക്കേ അവാർഡ് ആണ്. ഏറ്റവും ചെറുപ്പമായിട്ടുള്ള ഒരാൾക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് കിട്ടുന്നത് ആദ്യമായി ലാലിന് ആണെന്ന് തോന്നുന്നു. അതിനൊപ്പം എനിക്കും ദേശീയ അവാർഡ് വാങ്ങാൻ കഴിഞ്ഞത് ഭാഗ്യമാണ്.'- വിജയരാഘവൻ കൂട്ടിച്ചേർത്തു.
