വെറുപ്പിന്റെ പ്രചാരകർക്കെതിരായാണ് വീഡിയോ. അക്രമം, തൊഴിലില്ലായ്മ, അഴിമതി, അസമത്വം, വിലക്കയറ്റം, ദാരിദ്രം, കൊറോണ എന്നീ വിഷയങ്ങളും ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തെ അഴിമതിയെക്കുറിച്ചാണ് മാസ്റ്റര്‍ സിനിമ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
കത്തിക്ക് ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന മാസ്റ്ററിലെ പുതിയ ഗാനം സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ്. അരുണ്‍രാജ കാമരാജിന്റെതാണ് വരികള്‍. നടന്‍ വിജയ് തന്നെയാണ് കുട്ടികള്‍ക്ക് രസകരമായി ഗാനം പാടി കൊടുക്കുന്നത്.
advertisement
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ വിജയ്ക്ക് പുറമേ അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ, ശന്തനു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2020 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
വൈറലായി വിജയ്‌യുടെ 'കുട്ടിപ്പാട്ട്'; 24 മണിക്കൂറിനിടെ 8 മില്യണ്‍ കാഴ്ചക്കാർ
