TRENDING:

സൂര്യയും ജ്യോതികയും നിർമ്മാതാക്കൾ, കാർത്തി നായകൻ, ഷങ്കറിൻ്റെ മകൾ നായിക; 'വിരുമൻ' വരുന്നു

Last Updated:

സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി പുതുമുഖം അതിഥി ഷങ്കറാണ് നായിക

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മികച്ച സിനിമകൾ നിർമ്മിക്കുക എന്നതാണ് സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ സിദ്ധാന്തം. 36 വയതിനിലെ, പസങ്ക, കടൈയ്ക്കുട്ടി സിങ്കം, പൊൻമകൾ വന്താൾ, സൂരരൈ പോട്ര് എന്നിവ ഉദാഹരണങ്ങളാണ്. ഈ സിനിമകളെല്ലാം തന്നെ പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും നേടിയിരുന്നു. ഈ സിനിമകളെ തുടർന്ന് 2ഡി എൻ്റർടെയ്ൻമെൻ്റ്‌സ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'വിരുമൻ'.
വിരുമൻ
വിരുമൻ
advertisement

'പരുത്തി വീരൻ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത 'കൊമ്പൻ'. ഈ വൻവിജയ ചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് 'വിരുമൻ'. ചിത്രത്തിൻ്റെ പൂജ ചെന്നൈയിൽ നടന്നു. ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ നടക്കും.

സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി പുതുമുഖം അതിഥി ഷങ്കറാണ് നായിക. രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിരുമൻ' ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും.

advertisement

എസ്.കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്. വാർത്താ വിതരണം: സി.കെ. അജയ് കുമാർ.

Also read: പരീക്ഷയെഴുതാൻ പോകും മുൻപ് അവാർഡ് വാങ്ങിയ മഞ്ജു വാര്യർ; പഴയകാല വീഡിയോ

പാവാടയും ബ്ലൗസും ധരിച്ച് കയ്യിൽ ഒരു തത്തമ്മയുമായി 'പഞ്ചവർണ്ണ പൈങ്കിളി പെണ്ണേ' പാടി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കവേ തന്നെ മലയാള സിനിമയിൽ നായികാ വേഷം ചെയ്യാനുള്ള ഭാഗ്യമുണ്ടായ താരമാണ് മഞ്ജു. സ്കൂൾ കലോത്സവ വേദികൾ താരപ്പകിട്ടേന്തിയിരുന്ന ഒരു കാലത്തിന്റെ പ്രതിനിധിയാണ് മഞ്ജു വാര്യർ.

advertisement

കേവലം 21 വയസ്സിനുള്ളിലാണ് മഞ്ജു സിനിമയിലെ ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കി വീട്ടമ്മയുടെ റോളിലേക്ക് പ്രവേശിച്ചത്. സല്ലാപത്തിൽ തുടങ്ങി കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമ വരെയെത്തിയപ്പോൾ തന്നെ സൂപ്പർ സ്റ്റാറുകളുടെ നായികയായി മഞ്ജു വെള്ളിത്തിരയിൽ തിളങ്ങിക്കഴിഞ്ഞിരുന്നു.

'ഈ പുഴയും കടന്ന്' എന്ന സിനിമയ്ക്ക് മഞ്ജു മികച്ച നടിക്കുള്ള തന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. പിന്നീട് ആറാം തമ്പുരാൻ, കളിയാട്ടം, കന്മദം, പത്രം, ഹൗ ഓൾഡ് ആർ യു, ഉദാഹരണം സുജാത, ആമി തുടങ്ങിയ സിനിമകളിലും ഈ നേട്ടം ആവർത്തിച്ചു. 43-ാം വയസ്സിലും മലയാള സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മഞ്ജുവിനെക്കൂടാതെ പേറുന്ന മറ്റൊരു നടിയില്ല.

advertisement

വളരെ വർഷങ്ങൾക്ക് മുൻപുള്ള മഞ്ജുവിന്റെ പുരസ്‌ക്കാര സ്വീകരണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. വളരെ വർഷങ്ങൾക്ക് മുൻപ് ആറാം തമ്പുരാൻ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സ്റ്റാർ സ്ക്രീൻ പുരസ്കാരം നേടിയ മഞ്ജുവിന്റെ വീഡിയോയാണിത്. എന്നാൽ പുരസ്‌കാര സ്വീകരണത്തിന് പിറ്റേ ദിവസം തന്നെ തിരുവനന്തപുരത്ത് പരീക്ഷയെഴുതാനുള്ള തിരക്കിലായിരുന്നു മഞ്ജു. അതുകൊണ്ടു വേദിയിൽ പരിപാടി തുടങ്ങുന്നതിനും മുൻപ് മഞ്ജു പുരസ്‌കാരം വാങ്ങി സംസാരിക്കുന്ന വീഡിയോയാണിത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Film/
സൂര്യയും ജ്യോതികയും നിർമ്മാതാക്കൾ, കാർത്തി നായകൻ, ഷങ്കറിൻ്റെ മകൾ നായിക; 'വിരുമൻ' വരുന്നു
Open in App
Home
Video
Impact Shorts
Web Stories