വാട്സാപ്പിലൂടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമായതോടെയാണ് ഉപയോക്താക്കൾക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു വെരിഫിക്കേഷന്‍ കോഡ് നമ്പര്‍ അയച്ചു തരികയും അതിലൂടെ വാട്സാപ്പ് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. വാട്സാപ്പില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്നത് പോലുള്ള ഒരു ടെക്സ്റ്റ് മെസ്സേജ് ഫോണിലേക്ക് വരും, മെസ്സേജില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം മൊബൈല്‍ നമ്പരും രഹസ്യ കോഡും ചേര്‍ക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ചെയ്തു കഴിഞ്ഞാല്‍ മറ്റൊരു ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടും. ഇത്തരത്തിലാണ് തട്ടിപ്പ് സംഘം അക്കൗണ്ട് ഹാക്കിംഗ് നടത്തുന്നത്.
advertisement
നഷ്ടമായത് നല്ലൊരു സുഹൃത്തിനെയെന്ന് മമ്മൂട്ടി
ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് തട്ടിപ്പില്‍ വീഴരുതെന്നും നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ട്രാ മുന്നറിയിപ്പ് നല്‍കുന്നത്. തട്ടിപ്പ് നടക്കുന്നതിനെ കുറിച്ചുള്ള വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെക്സ്റ്റ് മെസ്സേജുകള്‍ക്കൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ വിധഗ്ദര്‍ നേരത്തേ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.