TRENDING:

Breaking| ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം

Last Updated:

സംഭവത്തിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി

advertisement
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് ആക്രമണത്തിൽ തീപിടിച്ചു. തീയണയ്ക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ നടക്കുന്നതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടാർമാക്കിൽ പാർക്ക് ചെയ്തിരിക്കുന്ന എമിറേറ്റ്സ് A380s. (ചിത്രത്തിന് കടപ്പാട്: twocontinents(dot)com)
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടാർമാക്കിൽ പാർക്ക് ചെയ്തിരിക്കുന്ന എമിറേറ്റ്സ് A380s. (ചിത്രത്തിന് കടപ്പാട്: twocontinents(dot)com)
advertisement

ഇറാനും-യുഎസ്, ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ തുടർച്ചയായി ഡ്രോണുകളും മിസൈലുകളുമയയ്ക്കുന്നുണ്ട്. യുഎസും ഇസ്രയേലും ഇറാനിൽ ആക്രമണം നടത്തുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളും യുഎസുമായി ബന്ധമുള്ള കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇറാൻ ആക്രമണ ശ്രമങ്ങൾ നടത്തുന്നു. ഇവയെ ഗൾഫ് രാജ്യങ്ങൾ വെടിവെച്ചിടുന്നുണ്ട്.

സൗദിക്ക് നേരെ കഴിഞ്ഞ രാത്രിയിലും ആക്രമണ ശ്രമമുണ്ടായി. കിഴക്കൻ പ്രവിശ്യക്ക് നേരെ വന്ന 37 ഡ്രോണുകൾ പ്രതിരോധ സേന തകർത്തു. അതേസമയം ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഉടൻ സംഘർഷം അവസാനിപ്പിക്കണമെന്നും നയതന്ത്രഇടപെടൽ ഉണ്ടാകണമെന്നും ഇരുവരും ആഹ്വാനം ചെയ്തും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വാർത്ത അടുത്തിടെ വന്നതാണ്, നിങ്ങൾ ആദ്യം ഈ വാർത്ത വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ ചേർക്കുന്നു. കൂടുതൽ വിശദാംശങ്ങൾക്കായി പുതുക്കുന്നത് തുടരുക. malayalam.news18.com-മായി ബന്ധപ്പെട്ട് തുടരുക, ഏറ്റവും പുതിയ വാർത്തകൾ നേടുക.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Breaking| ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം
Open in App
Home
Video
Impact Shorts
Web Stories