TRENDING:

ദുബായ് ബസ് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 6.4 കോടി രൂപ ദയാധനം നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍

Last Updated:

ഡ്രൈവര്‍ ഏഴ് വര്‍ഷം തടവു അനുഭവിക്കണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ദയാധനം (ബ്ലഡ് മണി) നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ സലാഹ് ബു ഫറൂഷ അല്‍ പെലാസി ആവശ്യപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: പെരുന്നാള്‍ അവധിക്കാലത്ത് ഏഴ് മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിനിടയിക്കിയ ബസപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) നല്‍കണമെന്ന് പ്രോസിക്യൂഷന്‍. ബസ് അപകടത്തിനു കാരണം ഡ്രൈവറുടെ പിഴവാണെന്നും പ്രോസിക്യൂട്ടര്‍ സലാഹ് ബു ഫറൂഷ അല്‍ പെലാസി വ്യക്തമാക്കി. മണിക്കൂറില്‍ 94 കിലോമീറ്റര്‍ വേഗത്തിലാണ് ബസ് ഓടിച്ചത്. സൂചനാ ബോര്‍ഡുകളൊന്നും ഡ്രൈവര്‍ ശ്രദ്ധിച്ചതുമില്ല.
advertisement

ഡ്രൈവര്‍ ഏഴ് വര്‍ഷം തടവു അനുഭവിക്കണമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്ക് 34 ലക്ഷം ദിര്‍ഹം ദയാധനം (ബ്ലഡ് മണി) നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ സലാഹ് ബു ഫറൂഷ അല്‍ പെലാസി ആവശ്യപ്പെട്ടു. ട്രാഫിക് കോടതിയില്‍ ഡ്രൈവറുടെ വിചാരണ നടക്കുന്നതിനിടെയാണ് പ്രേസിക്യൂട്ടര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ജൂണ്‍ ആറിന് ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വന്ന മൗസലാതത്് ബസാണ് വഴിതെറ്റി ഇരുമ്പു തൂണില്‍ ഇടിച്ചത്. സംഭവത്തില്‍ ഒമാന്‍ സ്വദേശിയായ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ട്രാഫിക് കോടതിയില്‍ ഹാജരാക്കി.

advertisement

ബസുകള്‍ക്ക് പ്രവേശനമില്ലാത്ത റാഷിദിയ്യ മെട്രോ സ്റ്റേഷനിലേയ്ക്കുള്ള റോഡിലേയ്ക്ക് കയറിയതാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ മുകള്‍ ഭാഗം ഇരുമ്പു കൊണ്ട് നിര്‍മിച്ച ട്രാഫിക് ബോര്‍ഡില്‍ ഇടിച്ചു കയറുകയായിരുന്നു.

Also Read  മരിച്ച 17പേരിൽ അച്ഛനും മകനും ഉൾപ്പെടെ എട്ടുമലയാളികൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് ബസ് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 6.4 കോടി രൂപ ദയാധനം നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍