DUBAI ACCIDENT: മരിച്ച 17പേരിൽ അച്ഛനും മകനും ഉൾപ്പെടെ എട്ടുമലയാളികൾ

Last Updated:

പരിക്കേറ്റ് റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേർ അപകടനില തരണംചെയ്തു

ദുബായ്: വ്യാഴാഴ്ചയുണ്ടായ ബസ്സപകടത്തിൽ മരിച്ച പതിനേഴുപേരിൽ അച്ഛനും മകനും ഉൾപ്പെടെ എട്ടു മലയാളികളും. മരിച്ചവരിൽ 12 പേർ ഇന്ത്യക്കാരാണ്. തലശ്ശേരി ജില്ലാ കോടതിക്കുസമീപം ചേറ്റംകുന്നിലെ സറീനാസിൽ സി കെ ഉമ്മർ (62), മകൻ നബീൽ ഉമ്മർ (21), തൃശ്ശൂർ സ്വദേശികളായ വിഷ്ണുദേവ് വാസുദേവൻ, തളിക്കുളം അറക്കവീട്ടിൽ ജമാലുദ്ദീൻ (48), ചെമ്പൂക്കാവ് വള്ളിത്തോട്ടത്തിൽ കിരൺ ജോണി (26), തിരുവനന്തപുരം വേളി ബോട്ട് ക്ലബ്ബിനുസമീപം മാധവപുരം ജയഭവനിൽ ദീപകുമാർ (40), കോട്ടയം പാമ്പാടി സ്വദേശി വിമൽകുമാർ കാർത്തികേയൻ (35), കണ്ണൂർ മൊറാഴ സ്വദേശി രാജൻ പുതിയപുരയിൽ എന്നിവരാണ് മരിച്ച മലയാളികൾ.
പരിക്കേറ്റ് റാഷിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേർ അപകടനില തരണംചെയ്തു. മരിച്ച തിരുവനന്തപുരം സ്വദേശി ദീപകുമാറിന്റെ ഭാര്യ ആതിര, മകൾ നാലുവയസ്സുകാരി അമൂല്യ എന്നിവരും പരിക്കേറ്റ്‌ ചികിത്സയിലാണ്. പുണെ സ്വദേശി വിക്രം തിലക് റാം ജവഹർ ഠാക്കൂർ, മുംബൈ സ്വദേശികളായ ഫിറോസ് ഖാൻ അസീസ് പഠാൻ, ഭാര്യ രേഷ്മാ ഫിറോസ് ഖാൻ അസീസ്, റോഷ്‌നി മൂൽചന്ദാനി എന്നിവരാണ്‌ മരിച്ച മറ്റ് ഇന്ത്യക്കാർ. രണ്ടു പാകിസ്ഥാൻ പൗരന്മാർ, ഒരു ഒമാൻ സ്വദേശി, ഒരു അയർലൻഡ്‌ സ്വദേശി, ഒരു ഫിലിപ്പീൻസ് സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവർ. ബസിന്റെ ഡ്രൈവറായ ഒമാൻ സ്വദേശിയും പരിക്കേറ്റ് ആശുപത്രിയിലുണ്ട്.
advertisement
വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 7.20ഓടെ മസ്‌കറ്റിൽനിന്ന്‌ ദുബായിലേക്ക് 31 പേരുമായി വന്ന ബസാണ് ദുബായ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയക്കടുത്ത് അപകടത്തിൽപ്പെട്ടത്. പതിനഞ്ചുപേർ തത്‌ക്ഷണം മരിച്ചു. പെരുന്നാൾ അവധിയാഘോഷിക്കാൻ മസ്‌കറ്റിലേക്ക്‌ പോയി തിരിച്ചുവരുന്നവരായിരുന്നു ബസിലെ യാത്രക്കാരിലേറെയും. റാഷിദിയ മെട്രോ സ്റ്റേഷനടുത്ത എക്‌സിറ്റിലെ ദിശാബോർഡിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. വലിയ വാഹനങ്ങൾ ഈ റോഡിലേക്ക്‌ പ്രവേശിക്കുന്നത്‌ തടഞ്ഞുകൊണ്ടുള്ള അറിയിപ്പുബോർഡാണിത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഇടതുവശം പൂർണമായും തകർന്നു. ഈ ഭാഗത്ത് ഇരുന്നവരാണ് മരിച്ചത്.
advertisement
അപകടത്തെത്തുടർന്ന് ദുബായിക്കും മസ്‌കറ്റിനും ഇടയിലുള്ള ബസ് ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. മൃതദേഹങ്ങൾ റാഷിദ് ആശുപത്രിയിലെ മോർച്ചറിയിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നു രാത്രിയോടെ സ്വദേശങ്ങളിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് സാമൂഹിക പ്രവർത്തകരും ദുബായ് ഇന്ത്യൻ കോൺസുലേറ്റും. ഇന്ത്യക്കാരുടെ വിവരങ്ങൾ അറിയാനും മറ്റ് സഹായങ്ങൾക്കുമായി കോൺസുലേറ്റ് ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ: 00971 56 5463903.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
DUBAI ACCIDENT: മരിച്ച 17പേരിൽ അച്ഛനും മകനും ഉൾപ്പെടെ എട്ടുമലയാളികൾ
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement