കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആകെ 792 ജീവനക്കാരെയാണ് എമിറേറ്റ്സ് പിരിച്ചുവിട്ടത്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. കമ്പനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച് ട്രെയിനി പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവരെയും പിരിച്ചുവിടൽ നീക്കം ബാധിക്കുമെന്നാണ് 'മണികൺട്രോൾ' റിപ്പോർട്ട് ചെയ്യുന്നത്.
ബിസിനസ് പുനരാരംഭിക്കുന്നതിനായി സാധ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിച്ചെങ്കിലും ദൗർഭാഗ്യവശാൽ മികച്ച ജീവനക്കാരോടും യാത്ര പറയേണ്ടിവരുന്ന സാഹചര്യമാണ് ഒടുവിൽ ഉണ്ടായിട്ടുള്ളതെന്നാണ് കമ്പനി വക്താവിന്റെ പ്രതികണം. നേരത്തെയും പല വിമാന കമ്പനികളും കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുകയോ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നു.
advertisement
TRENDING:'മക്കൾ പട്ടിണിയിൽ'; 2000 രൂപ കടം ചോദിച്ച് എസ്.ഐയ്ക്ക് അമ്മയുടെ നിവേദനം; സഹായമെത്തിച്ച് പൊലീസുകാർ[NEWS]DYFI പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും പിണറായി വിജയന്റെ മകള്‍ വീണയുടേയും വിവാഹം; തീയതി ഔദ്യോഗികമായി പിന്നീട് [NEWS]അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]
കൊറോണ വൈറസ് പ്രതിസന്ധി മൂലം മെയ 31ന് 180 പൈലറ്റുമാരെ എമിറേറ്റ്സ് പിരിച്ചുവിട്ടിരുന്നു. എന്നാൽ എ380 വിമാനങ്ങളിൽ പരിശീലനം നടത്തിക്കൊണ്ടിരുന്നവരെയാണ് ഏറ്റവും ഒടുവിൽ പിരിച്ചുവിട്ടിട്ടുള്ളതെന്നാണ് മണികൺട്രോൾ റിപ്പോർട്ടിൽ പറയുന്നത്. പ്രൊബേഷൻ കാലയളവിലുള്ളവരെയാണ് പിരിച്ചുവിട്ടിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാരുടെ ജോലി സംരക്ഷിക്കുന്നതിനായി സാധ്യമായ കാര്യങ്ങൾ ചെയ്തെന്നാണ് കമ്പനി വക്താവ് ചൂണ്ടിക്കാണിക്കുന്നത്. 60000 ഓളം ജീവനക്കാരാണ് എമിറേറ്റ്സിന്റെ ഭാഗമായി ജോലി ചെയ്യുന്നത്. എന്നാൽ എത്ര ജീവനക്കാരെയാണ് കമ്പനിയുടെ പിരിച്ചുവിടൽ നടപടി പ്രതികൂലമായി ബാധിക്കുകയെന്ന് വ്യക്തമായിട്ടില്ല.