യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൊവ്വാഴ്ചയാണ് പി ആർ (പെർമനന്‍റ് റെസിഡൻസി അഥവാ സ്ഥിര താമസം) വ്യവസ്ഥ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 6,800 നിക്ഷേപകർ ആയിരിക്കും ഗുണഭോക്താക്കൾ. 100 ബില്യൺ ദിർഹത്തിനു മുകളിൽ നിക്ഷേപമുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പി ആർ ലഭിക്കുക.
യുഎഇ ഡ്രൈവിങ് ലൈസന്‍സ് നേടണോ? ഇനി കേരളത്തിലും പരിശീലനം
advertisement
ട്വിറ്റർ പേജിൽ ഷെയ്ഖ് മൊഹമ്മദ് ഇങ്ങനെ കുറിച്ചു, "ഇന്ന്, സ്ഥിര താമസ വ്യവസ്ഥയായ 'ഗോൾഡൻ കാർഡ്' പ്രഖ്യാപിച്ചു. വിശിഷ്ടരായ വ്യക്തികൾക്കും യു എ ഇയുടെ വിജയത്തിന് ഗുണപരമായ സംഭാവനകൾ നൽകിയവരെയും ഉൾക്കൊള്ളിച്ചാണ് ഇത്. ഞങ്ങളുടെ യാത്രയിൽ അവരെയും സ്ഥിരപങ്കാളികളായി ഉൾക്കൊള്ളിക്കാൻ ആഗ്രഹിക്കുന്നു. യു എ ഇയിൽ താമസിക്കുന്ന എല്ലാവരും ഞങ്ങളുടെ സഹോദരങ്ങളും യു എ ഇ കുടുംബത്തിലെ അംഗങ്ങളുമാണ്'.
