യുഎഇ ഡ്രൈവിങ് ലൈസന്‍സ് നേടണോ? ഇനി കേരളത്തിലും പരിശീലനം

Last Updated:

ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുഎഇയില്‍ എത്തിയാലുടന്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാകും പ്രവര്‍ത്തനം

ദുബായ്: യുഎഇയില്‍ ഇന്ത്യക്കാര്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയാണ് ഡ്രൈവിങ്ങ്. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഡ്രൈവിങ് ലൈസന്‍സിനായി നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലും (എന്‍എസ്ഡിസി) യിലും എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലും (ഇഡിഐ) ബന്ധപ്പെടുന്നത്. യുഎഇയില്‍ ഡ്രെവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രാരംഭ ഘട്ടങ്ങള്‍ ഇനി ഇന്ത്യയിലും പൂര്‍ത്തിയാക്കാനാകും. ഇന്ത്യയില്‍ ഉടനീളം യുഎഇ ഡ്രൈവിങ് ക്ലാസുകള്‍ ഒരുക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഇത് പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുഎഇയില്‍ എത്തിയാലുടന്‍ ഡ്രെവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധമാകും നടപടികള്‍.
'ഞങ്ങള്‍ ഇന്ത്യയില്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. തൊഴിലന്വേഷകര്‍ക്ക് ലൈസന്‍സ് നേടുന്നതിനായുള്ള പ്രാരംഭഘട്ടങ്ങള്‍ നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തില്‍. ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുഎഇയില്‍ എത്തിയാലുടന്‍ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാകും പ്രവര്‍ത്തനം' എന്‍എസ്ഡിസി എംഡിയും സിഇഒയുമായ ഡോ. മനീഷ് കുമാര്‍ പറഞ്ഞു.
Also Read: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുക എന്നത് ചെലവേറിയ കാര്യമാണ്. തൊഴിലന്വേഷകര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും ഇത്. ടെസ്റ്റുകളെല്ലാം പൂര്‍ത്തിയാകുമ്പോഴേക്ക് 5,000 ദിര്‍ഹത്തിനും 7,000 ദിര്‍ഹത്തിനും ഇടയിലാണ് ചെലവുകള്‍ വരിക.
advertisement
ഇഡിഐയുമായി ചേര്‍ന്ന് ഇന്ത്യയില്‍ 10 മുതല്‍ 15 വരെ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നതെന്ന് കുമാര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സ്ഥലങ്ങളിലാകും ഇവ ആരംഭിക്കുക. കേരളം, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഒറീസ തുടങ്ങിയവയിലാകും അത്. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ്ങിനായി നിലവിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയാകും ആദ്യം ചെയ്യുകയെന്നും കുമാര്‍ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇ ഡ്രൈവിങ് ലൈസന്‍സ് നേടണോ? ഇനി കേരളത്തിലും പരിശീലനം
Next Article
advertisement
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ
  • മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ്

  • ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെ സർവീസ്

  • പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും

View All
advertisement