ഖത്വീഫ് മത്സ്യവിപണി 150 വര്‍ഷത്തിലേറെയായി ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിപണന കേന്ദ്രങ്ങളിലൊന്നാണ്. പ്രതിദിനം 100 ടണ്‍ മുതല്‍ 200 ടണ്‍ വരെ വിവിധയിനം മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നതിനാല്‍ ഏറ്റവും വലിയ മത്സ്യ വിപണിയായാണ് ഖത്വീഫ് അറിയപ്പെടുന്നത്.
120,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഖത്വീഫ് മത്സ്യബന്ധന തുറമുഖത്തിന് സമീപം ഈ മത്സ്യദ്വീപ് ഒരുക്കിയിരിക്കുന്നത്. 6000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു വലിയ കെട്ടിടവും ഈ ദ്വീപിലുണ്ട്. റീട്ടെയില്‍ സ്റ്റോറുകള്‍, മൊത്തവ്യാപാര സൈഡ് യാര്‍ഡ്, ഐസ് ഫാക്ടറി, സ്റ്റോറേജ്-കൂളിങ് ഏരിയകള്‍, വാണിജ്യ സൗകര്യങ്ങള്‍ തുടങ്ങി കച്ചവട സംബന്ധമായ എല്ലാ വിഷയങ്ങളും ഈ കെട്ടിടത്തിലാണ് നടക്കുന്നത്. 800 ലക്ഷം റിയാല്‍ ചെലവിട്ടാണ് മ്ത്സ്യദ്വീപ് നിര്‍മിച്ചിരിക്കുന്നത്.
advertisement
ഉദ്ഘാടനം ചെയ്തതോടെ ഈ മത്സ്യദ്വീപിലേക്ക് ഖത്വീഫിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ് മാറ്റി സജ്ജീകരിക്കുകയാണ്. സമുദ്രത്തോട് ചേര്‍ന്നുള്ള ഈ മത്സ്യ ദ്വീപ് എന്തായാലും മത്സ്യവ്യാപാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ ഇഷ്ടപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ്.
പഴയ വസ്ത്രങ്ങൾ വിൽക്കൂ, പണവും കൂപ്പണുകളും നേടാം; പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി UAE
പരിസ്ഥിതി സംരക്ഷണം ലഭ്യമിട്ടുകൊണ്ട് കിസ്വ (Kiswa) പദ്ധതിയുമായി യുഎഇ. ഈ പദ്ധതിയുടെ ഭാഗമായി യുഎഇ നിവാസികൾക്ക് പഴയ വസ്ത്രങ്ങൾ (Old Clothes) കൈമാറി പണമോ (Cash) കൂപ്പണോ (Coupon) സ്വന്തമാക്കാം. പരിസ്ഥിതി മലിനീകരണം തടയാൻ സഹായിക്കുന്ന പദ്ധതിയിൽ റീസൈക്ലിങിനായി (Recycling) ഉപയോഗിച്ച വസ്ത്രങ്ങൾ നൽകുമ്പോൾ പ്രത്യേക ചാർജുകൾ ഒന്നും ഈടാക്കില്ല.
ഗുണമേന്മ നോക്കാതെ പഴയ വസ്ത്രങ്ങൾ, ഷൂസ്, ബാഗുകൾ, ബെഡ് ഷീറ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവ പുനരുപയോഗത്തിനായി സംഭാവന ചെയ്യാം. പിക്ക്-അപ്പിന്റെ സമയത്ത് തൂക്കി നോക്കി അതിനനുസരിച്ച് ഉപഭോക്താക്കൾക്ക് പണമോ കൂപ്പണുകളോ പകരം ലഭിക്കും. ഇതിനായി യുഎഇയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് www.kiswauae.com എന്ന വെബ്സൈറ്റിലൂടെ അവരുടെ സാധനങ്ങൾ കൈമാറാനായി അപേക്ഷിക്കാം. അല്ലെങ്കിൽ 0569708000 എന്ന നമ്പരിൽ വാട്ട്സ്ആപ്പ് വഴി ബന്ധപ്പെട്ടും അപേക്ഷിക്കാം. തുടർന്ന് കിസ്വ പ്രതിനിധികൾ 24 മണിക്കൂറിനുള്ളിൽ നിങ്ങളുടെ വീട്ടിലെത്തി വസ്ത്രങ്ങൾ ശേഖരിക്കും.
"ഞങ്ങൾ ആൾക്കാരിൽ നിന്ന് പഴയ വസ്ത്രങ്ങൾ വാങ്ങുകയും റീസൈക്ലിങിനായി അയയ്ക്കുകയും ചെയ്യുന്നു. മാലിന്യങ്ങൾ കുറയ്ക്കാനും മലിനീകരണം തടയാനും പ്രോത്സാഹിപ്പിക്കുന്നതിനായി വസ്ത്രങ്ങൾ നൽകുന്നവർക്ക് പ്രതിഫലവും നൽകുന്നു. അവയിലെ നല്ല വസ്ത്രങ്ങൾ പിന്നീട് വിദേശത്ത് വിൽക്കും. മറ്റുള്ളവ ഫർണിച്ചറുകൾ, കർട്ടനുകൾ എന്നിവ നിർമ്മിക്കാനായി റീസൈക്കിൾ ചെയ്യുന്നു", കിസ്വ യുഎഇയുടെ വക്താവായ സെഹാം അല്ലം വിശദീകരിച്ചു.
കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് അവരുടെ പരിസരത്ത് ഒരു കണ്ടെയ്നർ സ്ഥാപിക്കാൻ ഓർഡർ ചെയ്യാം. ജീവനക്കാർക്ക് അവരുടെ ഉപയോഗിച്ച വസ്ത്രങ്ങൾ ആ കണ്ടെയ്നറിൽ നിക്ഷേപിക്കാം. കഴിഞ്ഞ നാല് മാസത്തിനിടെ, കിസ്വ യുഎഇ 424,100 വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്തു. ഏകദേശം 20 ഡ്രൈവർമാരുടെ സഹായത്തോടെ ഒരു ദിവസം 300-ലധികം പിക്ക്-അപ്പ് ഓർഡറുകൾ നിലവിൽ എടുക്കുന്നുണ്ട്. ശേഖരിച്ച വസ്ത്രങ്ങൾ ഒരു സംഘം ജീവനക്കാർ യുഎഇയിലെ മൂന്ന് വെയർഹൗസുകളിലായി തരംതിരിച്ച് സൂക്ഷിക്കുന്നു.