TRENDING:

Abu Dhabi Attack | അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം; രണ്ട് മിസൈലുകൾ UAE സൈന്യം തകർത്തു

Last Updated:

മിസൈലുകളുടെ അവശിഷ്ടങ്ങൾ "അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ" സുരക്ഷിതമായി തകർന്നു വീണു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബിക്ക് (Abu Dhabi)  നേരെ ഹൂതി (Houthis) ഭീകര സംഘം ഇന്ന് രാവിലെ നടത്തിയ ആക്രമണ ശ്രമം യുഎഇ (UAE) തടഞ്ഞു. രാജ്യത്തിന് നേരെ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് (ballistic missiles) സൈന്യം തകർത്തത്. ആക്രമണത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങൾ "അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ" സുരക്ഷിതമായി തകർന്നു വീണു.
uae-armed-forces-
uae-armed-forces-
advertisement

ഏത് ഭീഷണിയെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ചാനലുകളിലെ വാർത്തകൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ ആളുകളോട്  അഭ്യർത്ഥിച്ചു.

കഴിഞ്ഞയാഴ്ച, യെമൻ ആസ്ഥാനമായുള്ള ഹൂതി വിമതർ അബുദാബിയിലെ രണ്ട് ജനവാസ കേന്ദ്രങ്ങളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എണ്ണ കമ്പനിയായ അഡ്നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലും ചെറിയ തീപിടിത്തം ഉണ്ടായി.

advertisement

യുഎഇ ആക്രമണത്തിന് ശേഷം യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരെ തീവ്രവാദ ഗ്രൂപ്പായി മുദ്രകുത്തണമെന്ന് അറബ് ലീഗ് ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.

Also Read- Abu Dhabi Attack | അബുദാബിയിലെ ആക്രമണം : ഒരു മാസത്തേക്ക് ഡ്രോണുകളുടെ ഉപയോഗം നിരോധിച്ച് യു എ ഇ

ഹൂതികളുടെ "ഭീരുത്വം നിറഞ്ഞ ആക്രമണങ്ങളെ" അപലപിച്ചുകൊണ്ട് ലോക നേതാക്കൾ യുഎഇയ്ക്ക് പിന്തുണ അറിയിച്ചു. വെള്ളിയാഴ്ച യു.എൻ രക്ഷാസമിതി യു.എ.ഇയിലെ ഹൂതികളുടെ ആക്രമണത്തെ ഏകകണ്ഠമായി അപലപിച്ചു.

advertisement

അബുദാബിയിൽ രണ്ടിടങ്ങളിലായി സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ ഒരു മാസത്തേക്ക് രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചു. ഡ്രോണുകളും ലൈറ്റ് സ്പോർട്സ് വിമാനങ്ങളും ഉൾപ്പെടെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങളുടെ പരിശീലനവും രാജ്യത്ത് വിലക്കിയിട്ടുണ്ട്. ഔദ്യോഗിക വാം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരോധനം ഒരു മാസത്തേക്ക് തുടരും, ആ കാലയളവിൽ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകും.

അബുദാബി ആക്രമണത്തിനായി ഹൂതികൾ ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി യുഎസിലെ യുഎഇ അംബാസഡർ ബുധനാഴ്ച പറഞ്ഞിരുന്നു. ഹൂതികൾ നടത്തിയ  ആക്രമണത്തിൽ ഡ്രോണുകൾ മാത്രമല്ല മിസൈലുകളും ഉപയോഗിച്ചെന്നാണ് അംബാസഡർ യൂസഫ് അൽ ഒതൈബ വ്യക്തമാക്കിയത്.

advertisement

യുഎഇയിലെ ലക്ഷ്യം വച്ചിരുന്ന സ്ഥലങ്ങളിൽ ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടത്തുകയായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്നും അൽ ഒതൈബ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച നടന്ന അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യ സേനയും തിരിച്ചടിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Abu Dhabi Attack | അബുദാബിക്ക് നേരെ വീണ്ടും ഹൂതി ആക്രമണശ്രമം; രണ്ട് മിസൈലുകൾ UAE സൈന്യം തകർത്തു
Open in App
Home
Video
Impact Shorts
Web Stories