ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ്, അഞ്ച് പ്രധാന കേന്ദ്രങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്: ദുബായിലെ ജെബൽ അലി പവർ ആൻഡ് ഡീസലൈനേഷൻ കോംപ്ലക്സ്, അബുദാബിയിലെ ബറാക്ക ആണവനിലയം, അൽ തവീല പവർ സ്റ്റേഷൻ, ദുബായ് എം സ്റ്റേഷൻ, മുഹമ്മദ് ബിൻ റാഷിദ് സോളാർ പാർക്ക് എന്നിവയാണവ.
ഈ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ യുഎഇയിൽ വ്യാപകമായ ബ്ലാക്ക്ഔട്ടിനും (വൈദ്യുതി തടസ്സം), ദശലക്ഷക്കണക്കിന് ആളുകൾക്ക് കുടിവെള്ളം എത്തിക്കുന്ന ഡീസലൈനേഷൻ പ്ലാന്റുകളുടെ തകർച്ചയ്ക്കും കാരണമാകും. ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള നിർണ്ണായക സേവനങ്ങളെയും ഇത് ബാധിക്കും. യുഎസ് കരസേനയെ ഇറാൻ ലക്ഷ്യമിട്ട് നീക്കിയാൽ യുഎഇയ്ക്കും ബഹ്‌റൈനും എതിരെ അഭൂതപൂർവ്വമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
advertisement
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈനിക ഓപ്ഷനുകൾ വിപുലീകരിക്കുന്നതിനായി മിഡിൽ ഈസ്റ്റിലേക്ക് 10,000 അധിക സൈനികരെ കൂടി അയക്കാൻ അമേരിക്ക ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ ഭീഷണി. നിലവിൽ 50,000 യുഎസ് സൈനികർ ഈ മേഖലയിലുണ്ട്.
അതേസമയം, ഇറാനുമായുള്ള ചർച്ചകൾ "മികച്ച രീതിയിൽ പുരോഗമിക്കുന്നു" എന്ന് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം ഏപ്രിൽ 6 വരെ (10 ദിവസം) നിർത്തിവെച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. എന്നാൽ, തങ്ങൾ അത്തരമൊരു വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് ഇറാൻ ട്രംപിന്റെ വാദം തള്ളി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിച്ചാൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് യുഎസ് ഭീഷണിപ്പെടുത്തിയപ്പോൾ, തിരിച്ച് പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ആരംഭിച്ച ഈ സംഘർഷം ഇതിനോടകം ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ആഗോള എണ്ണവിപണിയെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
Summary: Iran has issued a stark warning to the United Arab Emirates, identifying key energy and infrastructure sites as potential targets if the United States initiates a ground operation against Iranian territory. Iran’s Fars News Agency named five critical facilities, including the Jebel Ali desalination complex, the Barakah Nuclear Power Plant, and the Mohammed bin Rashid Solar Park.
