TRENDING:

കോവിഡ് 19: സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ്

Last Updated:

കർഫ്യു നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും 10000 ദിനാർ പിഴയും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റിൽ ഭാഗിക നിരോധനാജ്ഞ. വൈറസ് വ്യാപനം തടയാൻ സർക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിക്കാൻ ജനങ്ങള്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് പതിനൊന്ന് മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ കര്‍ഫ്യു നിലവിൽ വരും. വൈകുന്നേരം അഞ്ച് മണി മുതൽ അടുത്തദിവസം പുലർച്ചെ നാല് മണി വരെയാണ് കർഫ്യു.  അടുത്ത ഒരു തീരുമാനം ഉണ്ടാകുന്നത് വരെ കർഫ്യു തുടരുമെന്നാണ്  അറിയിപ്പ്.
advertisement

കൊറോണയെ പ്രതിരോധിക്കാൻ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. പൊതു അവധി പ്രഖ്യാപിച്ചും പൊതുഗതാഗത സംവിധാനങ്ങൾ നിർത്തലാക്കിയും വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ സർക്കാര്‍ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടും ജനങ്ങൾ ഇതിന്റെ ഗൗരവം മനസിലാക്കാത്തതിനെതിരെ ആഭ്യന്തര മന്ത്രിയടക്കം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

You may also like:'COVID 19 | ആവശ്യമെങ്കിൽ 144 പ്രയോഗിക്കാൻ അനുമതി; കർശന നിയന്ത്രണങ്ങളുമായി സർക്കാർ [NEWS]പ്രധാനമന്ത്രിയെ പിന്തുണച്ചുള്ള രജനീകാന്തിന്റെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു [NEWS]COVID 19 Live Updates | കോവിഡിനെതിരെ ജനകീയ പ്രതിരോധം; ജനതാ കർഫ്യൂ ആരംഭിച്ചു

advertisement

[NEWS]

സർക്കാര്‍ നിർദേശങ്ങൾ മാനിക്കാതെ ജനങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങിയും കൂട്ടം കൂടിയും നടന്നാൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ നേരത്തെ തന്നെ താക്കീത് നല്‍കിയിരുന്നു. എന്നാൽ ഇത് അവഗണിച്ചും നിയമലംഘനം തുടരുന്ന സാഹചര്യത്തിലാണ് കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. കർഫ്യു നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവും 10000 ദിനാർ പിഴയും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'വീടിനുള്ളിൽ തന്നെ തുടരണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ജനങ്ങൾ അനുസരിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കര്‍ഫ്യു ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരാവുകയാണ്' എന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ. അതുപോലെ തന്നെ നേരത്തെ മാർച്ച് 26 വരെ പ്രഖ്യാപിച്ചിരുന്ന പൊതു അവധി രണ്ടാഴ്ച കൂടി നീട്ടിയതായും സർക്കാർ അധികൃതർ അറിയിച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19: സർക്കാര്‍ നിര്‍ദേശങ്ങൾ പാലിക്കപ്പെടുന്നില്ല; കര്‍ഫ്യു പ്രഖ്യാപിച്ച് കുവൈറ്റ്
Open in App
Home
Video
Impact Shorts
Web Stories