TRENDING:

എം.എ.യൂസഫലിക്ക് യു.എ.ഇയുടെ പെരുന്നാൾ സമ്മാനം; ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തി

Last Updated:

ജനറല്‍ ഡയറക്ടഴ്‌സ് ഓഫ് റസിഡന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. സയീദ് അല്‍ ഷംസിയാണ് യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് കൈമാറിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി: യു.എ.ഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വീസ ലഭിക്കുന്ന ആദ്യവ്യക്തിയായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. ജനറല്‍ ഡയറക്ടഴ്‌സ് ഓഫ് റസിഡന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. സയീദ് അല്‍ ഷംസിയാണ് യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് കൈമാറിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് വീസ അനുവദിച്ചത്.
advertisement

ആദ്യഘട്ടത്തില്‍ രാജ്യത്ത് 100 ബില്യന്‍ നിക്ഷേപമുള്ള 6800 വിദേശ നിക്ഷേപകര്‍ക്കാണ് യു.എ.ഇ ആജീവനാന്ത വീസ അനുവദിക്കുന്നത്.

നേരത്തെ അഞ്ച്, 10 വര്‍ഷത്തേയ്ക്കുള്ള ദീര്‍ഘകാല വീസ യു.എ.ഇ അനുവദിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായികളായ വാസു ഷ്‌റോഫ്, ഖുഷി ഖത് വാനി, റിസ്വാന്‍ സാജന്‍, ഡോ.ആസാദ് മൂപ്പന്‍ എന്നിവര്‍ക്കാണ് ഈ വിസ ലഭിച്ചത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഗോള്‍ഡ് കാര്‍ഡ് അനുവദിക്കുന്ന വിവരം പ്രഖ്യാപിച്ചത്. 1973 ലാണ് മലയാളിയായ യൂസഫലി ആദ്യമായി യു.എ.ഇയില്‍ എത്തിയത്.

advertisement

Also Read സ്ഥിര താമസത്തിനായി ദുബായ് പ്രഖ്യാപിച്ച ഗോൾഡ് കാർഡ് എന്താണ്? എത്രപേർക്ക് ഗുണം കിട്ടും?

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
എം.എ.യൂസഫലിക്ക് യു.എ.ഇയുടെ പെരുന്നാൾ സമ്മാനം; ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തി