advertisement

സ്ഥിര താമസത്തിനായി ദുബായ് പ്രഖ്യാപിച്ച ഗോൾഡ് കാർഡ് എന്താണ്? എത്രപേർക്ക് ഗുണം കിട്ടും?

Last Updated:

യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൊവ്വാഴ്ചയാണ് പി ആർ (പെർമനന്‍റ് റെസിഡൻസി അഥവാ സ്ഥിര താമസം) വ്യവസ്ഥ പ്രഖ്യാപിച്ചത്.

ദുബായ്: സ്ഥിര താമസത്തിനായി ഗോൾഡ് കാർഡ് പ്രഖ്യാപിച്ച് യുഎഇ. ഈ പ്രഖ്യാപനത്തോടെ, യുഎഇയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ്. ഗോൾഡ് കാർഡ് സംവിധാനത്തിലൂടെയാണ് സ്ഥിരതാമസ പ്രഖ്യാപനം ദുബായ് നടത്തിയത്. നിക്ഷേപകർക്ക് പ്രത്യേകിച്ച് മെഡിസിൻ, എഞ്ചിനിയറിംഗ്, സയൻസ് മേഖലകളിലെ പ്രൊഫഷണലുകൾക്ക് ആയിരിക്കും ഇത് ഏറ്റവുമധികം ഗുണം ചെയ്യുക.
യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൊവ്വാഴ്ചയാണ് പി ആർ (പെർമനന്‍റ് റെസിഡൻസി അഥവാ സ്ഥിര താമസം) വ്യവസ്ഥ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 6,800 നിക്ഷേപകർ ആയിരിക്കും ഗുണഭോക്താക്കൾ. 100 ബില്യൺ ദിർഹത്തിനു മുകളിൽ നിക്ഷേപമുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പി ആർ ലഭിക്കുക.
advertisement
ട്വിറ്റർ പേജിൽ ഷെയ്ഖ് മൊഹമ്മദ് ഇങ്ങനെ കുറിച്ചു, "ഇന്ന്, സ്ഥിര താമസ വ്യവസ്ഥയായ 'ഗോൾഡൻ കാർഡ്' പ്രഖ്യാപിച്ചു. വിശിഷ്ടരായ വ്യക്തികൾക്കും യു എ ഇയുടെ വിജയത്തിന് ഗുണപരമായ സംഭാവനകൾ നൽകിയവരെയും ഉൾക്കൊള്ളിച്ചാണ് ഇത്. ഞങ്ങളുടെ യാത്രയിൽ അവരെയും സ്ഥിരപങ്കാളികളായി ഉൾക്കൊള്ളിക്കാൻ ആഗ്രഹിക്കുന്നു. യു എ ഇയിൽ താമസിക്കുന്ന എല്ലാവരും ഞങ്ങളുടെ സഹോദരങ്ങളും യു എ ഇ കുടുംബത്തിലെ അംഗങ്ങളുമാണ്'.
view comments
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സ്ഥിര താമസത്തിനായി ദുബായ് പ്രഖ്യാപിച്ച ഗോൾഡ് കാർഡ് എന്താണ്? എത്രപേർക്ക് ഗുണം കിട്ടും?
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement