Also Read-പഠനത്തിനൊപ്പം ചായവിതരണം; പൊലീസ് സ്റ്റേഷനിൽ ചായയുമായി എത്തിയിരുന്ന മിഥുൻ ഇനി പൊലീസ് യൂണിഫോമിലെത്തും
പടക്കം പൊട്ടിച്ചു കൊണ്ടുള്ള ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്. അറസ്റ്റ് ചെയ്തയാളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്. അപകടം ഉണ്ടാക്കുന്ന തരത്തിൽ പടക്കം ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് നടപടിയെന്നാണ് പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചത്.
അറസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ഇത്തരത്തിൽ പടക്കം ഉപയോഗത്തിനെതിരെ കർശന താക്കീതും പൊലീസ് നൽകിയിട്ടുണ്ട്. 'അശ്രദ്ധമായ രീതിയിൽ പടക്കം ഉപയോഗിക്കുന്നത് അപകടസാധ്യതയുയർത്തുന്നതാണ്. ഇത് പൊള്ളലിനും ചിലപ്പോള്‍ വൈകല്യങ്ങൾക്കും ഇടയാക്കിയേക്കും. ചിലപ്പോൾ വൻ തീപിടിത്തത്തിന് തന്നെ കാരണമായേക്കും' എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.
Location :
First Published :
December 13, 2020 12:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
അച്ഛനായതിന്‍റെ സന്തോഷത്തിൽ ആഘോഷം അപകടകരമായി; ദുബായിയിൽ യുവാവ് അറസ്റ്റിൽ