TRENDING:

മോഷ്ടിച്ച മൊബൈൽ ഉടമസ്ഥന് തന്നെ വിറ്റ് കള്ളൻ 'മാതൃകയായി'

Last Updated:

ഫോണിന്‍റെ ഉടമസ്ഥരുടെ അപേക്ഷയെ തുടർന്ന് ഇയാളുടെ മേൽ കുറ്റങ്ങൾ ഒന്നും ചുമത്തിയില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫിലിപ്പിൻസ്: മോഷ്ടിച്ച മൊബൈൽ ഫോൺ ഉടമസ്ഥന് തന്നെ വിറ്റ് കള്ളൻ മാതൃകയായി. ഫിലിപ്പിൻസിലാണ് സംഭവം. ഫോൺ മോഷ്ടിച്ചയാൾ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു ഇത്.
advertisement

റോഡിലൂടെ നടന്നു പോകുമ്പോൾ ആയിരുന്നു ഫോൺ മോഷണം പോയത്. മോഷ്ടാവ് ഫോണുമായി കടന്നു കളയുകയായിരുന്നു. ഫോണിനെ ട്രാക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഫോൺ എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഓൺലൈനിൽ അതേ ഫോൺ വിൽപനയ്ക്ക് എത്തിയത്. ഫോൺ വാങ്ങാൻ തീരുമാനിച്ച ഇവർ മോഷ്ടാവിനെ നേരിട്ടു കാണാനും തീരുമാനിച്ചു.

യു എ ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി

തങ്ങളുടെ കൈയിൽ നിന്ന് ഫോൺ മോഷ്ടിച്ചയാള് തന്നെയാണ് ഇതെന്ന് ഫോണിന്‍റെ ഉടമസ്ഥർ ഉറപ്പിച്ചതിനു ശേഷമാണ് പൊലീസ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. അതേസമയം, കുറ്റം സമ്മതിക്കാൻ മോഷ്ടാവ് തയ്യാറായില്ല. താൻ ഈ ഫോൺ ആരുടെ കൈയിൽ നിന്നും മോഷ്ടിച്ചതല്ലെന്ന് ഇയാൾ ആവർത്തിച്ചു.

advertisement

അതേസമയം, ഫോണിന്‍റെ ഉടമസ്ഥരുടെ അപേക്ഷയെ തുടർന്ന് ഇയാളുടെ മേൽ കുറ്റങ്ങൾ ഒന്നും ചുമത്തിയില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
മോഷ്ടിച്ച മൊബൈൽ ഉടമസ്ഥന് തന്നെ വിറ്റ് കള്ളൻ 'മാതൃകയായി'