യു എ ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി
Last Updated:
എംബസിയിൽ നിന്നെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ഫോൺ കോളുകൾക്ക് എതിരെയാണ് എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
അബുദാബി: യു എ ഇയിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി. എംബസിയിൽ നിന്നെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ഫോൺ കോളുകൾക്ക് എതിരെയാണ് എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വാർത്താക്കുറിപ്പിലാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
യു എ ഇയിലെ ഇന്ത്യക്കാരുടെ ഫോണുകളിലേക്ക് വിളിക്കുന്ന ഇവർ ഇന്ത്യൻ എംബസിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടും. 02-4492700 എന്ന നമ്പറിൽ നിന്നാണ് വ്യാപകമായി വിളിക്കുന്നത്. എന്നാൽ, ഇത് വ്യാജമാണെന്നും ഇന്ത്യൻ എംബസി ഇത്തരത്തിൽ ആരുടെയും ഫോണുകളിലേക്ക് വിളിക്കുന്നില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
@cgidubai @HelpPbsk pic.twitter.com/9gP1YQIajE
— India in UAE (@IndembAbuDhabi) January 17, 2019
advertisement
ഇത്തരത്തിലുള്ള കോളുകളെ അവഗണിക്കണമെന്നും അത്തരത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എത്രയും പെട്ടെന്നു തന്നെ ഇന്ത്യൻ എംബസിയെ അറിയിക്കണമെന്നും വാർത്താക്കുറിപ്പിൽ എംബസി വ്യക്തമാക്കുന്നു.
Location :
First Published :
Jan 19, 2019 8:41 AM IST










