2023-ൽ, ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടം ഉണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, 31.7 ശതമാനം വർധനവോടെ, 86.9 മില്യൻ യാത്രക്കാരാണ് (ഏകദേശം എട്ട് കോടിയിലേറെ) പോയ വർഷം ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. 2019ല്‍ ദുബായ് വിമാനത്താവളം വഴി 86.3 മില്യൻ പേരാണ് യാത്ര ചെയ്തത്. 2018-ല്‍ ഇത് 89.1 മില്യൻ ആയിരുന്നു.
ദുബായ് വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം ഡിസംബർ മാസമായിരുന്നു കഴിഞ്ഞ വർഷം നാലാം പാദത്തിലെ ഏറ്റവും തിരക്കേറിയ മാസം. 7.8 മില്യൻ യാത്രക്കാരാണ് കഴിഞ്ഞ ഡിസംബറിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. നാലാം പാദത്തിൽ ആകെ 22.4 മില്യൻ യാത്രക്കാരെ ദുബായ് എയർപോർട്ട് സ്വാഗതം ചെയ്തു. കഴിഞ്ഞ വർഷത്തെ നാലാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 13.8 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായത്.
advertisement
2023ലെ കണക്കുകൾ പ്രകാരം, 104 രാജ്യങ്ങളിലെ 262 സ്ഥലങ്ങളിലേക്കായി ദുബായ് വിമാനത്താവളത്തിൽ നിന്നും സർവീസുകളുണ്ട്.