35 കാരിയായ പ്രവാസി സ്ത്രീയും അവരുടെ 10 വയസ്സുള്ള മകളുമാണ് അപകടത്തിൽ മരിച്ചത്. പിതാവിനും മറ്റ് മൂന്ന് കുട്ടികള്‍ക്കും ഗുരുതരമായ പരിക്കുകളുണ്ട്. മരിച്ച സ്ത്രീ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ ഭര്‍ത്താവിനെ അല്‍ ഖാസിമി ആശുപത്രിയിലും കുട്ടികളെ അല്‍ കുവൈത്ത് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുട്ടികളില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അപകടം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് പ്രതിക്കായി തിരച്ചില്‍ നടത്തുകയും ഡ്രൈവറെ പിടികൂടുകയും ചെയ്തു. പിന്നീട് പബ്ലിക് പ്രോസിക്യൂഷന് മുമ്പില്‍ അയാളെ ഹാജരാക്കി. ചൊവ്വാഴ്ച (ജനുവരി 18) രാത്രി 11 മണിയോടെയാണ് ഷാര്‍ജ പോലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമിന് അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമിതവേഗം കാരണം 6 വാഹനങ്ങള്‍ അപകടത്തിൽ പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും എമിറേറ്റ്‌സ് റോഡിലെ വേഗപരിധികളും കർശനമായി പാലിക്കണമെന്നും ഷാര്‍ജ പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അമിത വേഗതയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണം.
അതേസമയം, ദുബായില്‍ ബുധനാഴ്ചയുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദുബായ് പോലീസ് വ്യാഴാഴ്ച അറിയിച്ചു. അമിത വേഗതയും ലെയ്നിൽ അച്ചടക്കം പാലിക്കാത്തതും ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമ ലംഘനങ്ങളാണ് അപകടങ്ങള്‍ക്ക് കാരണമായതെന്ന് ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു.
അല്‍ കരാമ ടണലില്‍ പുലര്‍ച്ചെയാണ് ആദ്യ അപകടമുണ്ടായത്. ഒരു ബസ് ചെറുവാഹനത്തില്‍ ഇടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. ബ്രിഗ്. ദുബായ് ഹില്‍സിന് എതിര്‍വശത്തുള്ള ഉം സുഖീം റോഡില്‍ രണ്ട് ലൈറ്റ് വാഹനങ്ങള്‍ ഇടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായതെന്ന് അല്‍ മസ്‌റൂയി വിശദീകരിച്ചു. ലെയിന്‍ അച്ചടക്കം പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്. അല്‍ ഖൈല്‍ റോഡില്‍ റണ്‍ ഓവര്‍ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.