TRENDING:

സൗദിയിൽ നിന്നൊരു സന്തോഷവാർത്ത: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചു

Last Updated:

ഒസാകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യ രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധനയ്ക്ക് തീരുമാനമായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒസാക: ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ബന്ധം കൂടുതൽ ഊഷ്മളമാക്കി പുതിയൊരു ചുവട്. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 170, 000ത്തിൽ നിന്ന് 200,000 ആയി വർദ്ധിപ്പിച്ചു. ഇനിമുതൽ 30,000 ഇന്ത്യക്കാർക്ക് കൂടി അധികമായി എല്ലാ വർഷവും ഇസ്ലാമിന്‍റെ തീർത്ഥാടനകേന്ദ്രമായ മക്കയിലേക്ക് പോകാം.
advertisement

ഒസാകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി അറേബ്യ രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാനും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധനയ്ക്ക് തീരുമാനമായത്. ജി20 സബ്മിറ്റിനായി മോദി ഇപ്പോൾ ജപ്പാനിലാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പ്രസ് കോൺഫറൻസിൽ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ വർഷത്തെയും ഹജ്ജ് ക്വാട്ട 170,000 ത്തിൽ നിന്ന് 200,000 ആയി വർദ്ധിപ്പിക്കാമെന്നും സൗദി കിരീടാവകാശി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

advertisement

ജമ്മു കശ്മീരിൽ അവിശ്വാസത്തിന്‍റെ വിത്ത് വിതച്ചു': കോൺഗ്രസിനെയും നെഹ്റുവിനെയും കുറ്റപ്പെടുത്തി അമിത് ഷാ

ഇതോടു കൂടി എല്ലാ വർഷവും ഇനിമുതൽ രണ്ടു ലക്ഷം ഇന്ത്യക്കാർക്ക് ഹജ്ജ് തീർത്ഥാടനം നടത്താവുന്നതാണ്. കഴിഞ്ഞ വർഷം സൗദി അറേബ്യ ഇന്ത്യയുടെ ഹജജ് ക്വാട്ടയിൽ 5000 ത്തിന്‍റെ വർദ്ധന കൂടി വരുത്തിയിരുന്നു. 2017ൽ 35, 000 പേരുടെ വർദ്ധനയായിരുന്നു വരുത്തിയത്. അതേസമയം, സർക്കാർ നൽകുന്ന ഹജ്ജ് സബ്സിഡി കഴിഞ്ഞവർഷം മുതൽ നിർത്തലാക്കിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ നിന്നൊരു സന്തോഷവാർത്ത: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധിപ്പിച്ചു