നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജമ്മു കശ്മീരിൽ അവിശ്വാസത്തിന്‍റെ വിത്ത് വിതച്ചു': കോൺഗ്രസിനെയും നെഹ്റുവിനെയും കുറ്റപ്പെടുത്തി അമിത് ഷാ

  ജമ്മു കശ്മീരിൽ അവിശ്വാസത്തിന്‍റെ വിത്ത് വിതച്ചു': കോൺഗ്രസിനെയും നെഹ്റുവിനെയും കുറ്റപ്പെടുത്തി അമിത് ഷാ

  അന്താരാഷ്ട്ര രേഖയ്ക്കും നിയന്ത്രണ രേഖയ്ക്കും 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിക്കും സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു

  അമിത് ഷാ

  അമിത് ഷാ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെയും കോൺഗ്രസിനെയും കുറ്റപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരികൾ തങ്ങളുടെ സഹോദരങ്ങൾ ആണെന്നും അവരെ അംഗീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീർ റിസർവേഷൻ ആക്ട്, 2004 ഭേദഗതിയുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിക്കവെ വെള്ളിയാഴ്ചയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

   അന്താരാഷ്ട്ര രേഖയ്ക്കും നിയന്ത്രണ രേഖയ്ക്കും 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിക്കും സംവരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ഇതിനകം തന്നെ ഏറെ അനുഭവിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

   അതിരിക്കട്ടെ, ഡെന്മാര്‍ക്കിൽ ഇടതുപക്ഷത്തിന് എന്തു സംഭവിച്ചു?

   ശ്രീനഗറും ന്യൂഡൽഹിയും തമ്മിലുള്ള ഭിന്നിപ്പ് വളരുകയാണെന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ശ്രീനഗറും ന്യൂഡൽഹിയും തമ്മിൽ അഗാധമായ പിളർപ്പ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ തല മുതിർന്ന നേതാക്കളെ കുറ്റപ്പെടുത്തിയ അദ്ദേഹം കശ്മീരിൽ കോൺഗ്രസ് അവിശ്വാസത്തിന്‍റെ വിത്ത് വിതച്ചെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കശ്മീരിലെ സംസ്കാരം തങ്ങൾ സംരക്ഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

   First published:
   )}