TRENDING:

പ്രതിഷേധം ഫലം കണ്ടു: 13-ാം വയസിൽ അറസ്റ്റിലായ മുർതജ ഖുറൈറ്റിസിന്റെ വധശിക്ഷ റദ്ദാക്കി സൗദി അറേബ്യ

Last Updated:

പ്രായപൂർത്തിയാകുന്നതിന് മുമ്പ് ചെയ്ത കുറ്റത്തിന് വധശിക്ഷ വിധിച്ചതിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് റദ്ദാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ് : അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായതിന്റെ പേരിൽ വധശിക്ഷ വിധിക്കപ്പെട്ട മുർതജ ഖുറൈറ്റിസിന്റെ വധശിക്ഷ സൗദി അറേബ്യ റദ്ദാകിയതായി റിപ്പോർട്ടുകൾ. പതിമൂന്നാം വയസിൽ ജയിലിൽ അടയ്ക്കപ്പെട്ട മുര്‍തജ, പ്രായപൂർത്തിയായതോടെ വധശിക്ഷാ നടപടികളുമായി സൗദി ഭരണകൂടം മുന്നോട്ട് പോയിരുന്നു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ചെയ്ത കുറ്റത്തിന് വധശിക്ഷ വിധിച്ചതിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് അത് റദ്ദാക്കിയെന്നുള്ള റിപ്പോർട്ട് എത്തുന്നത്. മുർതജയെ 2022ഓടെ മോചിപ്പിക്കുമെന്നും സൗദി ഭരണകൂടം അറിയിച്ചതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
advertisement

Also Read-ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണം; പിന്നിൽ ഇറാനെന്ന് അമേരിക്ക

അറബ് വിപ്ലവകാലത്ത് പ്രതിഷേധ റാലിയിൽ പങ്കെടുത്തു എന്നാണ് മുർതജയ്ക്കെതിരായ കുറ്റം. പത്തുവയസുമാത്രമായിരുന്നു അപ്പോള്‍ മുര്‍തജയുടെ പ്രായം. 2014 ൽ പതിമൂന്നാം വയസിലാണ് ഇതിന്റെ പേരിൽ കുട്ടി അറസ്റ്റ് ചെയ്യപ്പെടുന്നത്. പിന്നീട് ഒരുമാസത്തോളം ഏകാന്ത തടവിൽ കഴിയേണ്ടി വന്നു. ഈ കാലയളവിൽ മുർതസ ക്രൂരമർദനത്തിനിരയായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി റിപ്പോർട്ട് ചെയ്യിരുന്നു.

Also Read-എം.എ.യൂസഫലിക്ക് യു.എ.ഇയുടെ പെരുന്നാൾ സമ്മാനം; ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്ന ആദ്യ വ്യക്തി

advertisement

അറബ് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പ്രായപൂർത്തിയാകാത്ത സമയത്ത് അറസ്റ്റിലായ വേറെയും കുട്ടികൾ സൗദിയിൽ വധശിക്ഷ നേരിടുന്നുണ്ട്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ചിലരെ പതിനെട്ട് വയസ് പൂർത്തിയായതും വധശിക്ഷ നടപ്പാക്കിയ സൗദി നടപടിയും വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. മുർതജയുടെയും വധശിക്ഷ നടപ്പാക്കുന്നു എന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷ 12 വർഷത്തെ ജയിൽ വാസമാക്കി കുറച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
പ്രതിഷേധം ഫലം കണ്ടു: 13-ാം വയസിൽ അറസ്റ്റിലായ മുർതജ ഖുറൈറ്റിസിന്റെ വധശിക്ഷ റദ്ദാക്കി സൗദി അറേബ്യ