അബുദാബി: യു.എ.ഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വീസ ലഭിക്കുന്ന ആദ്യവ്യക്തിയായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. ജനറല്‍ ഡയറക്ടഴ്സ് ഓഫ് റസിഡന്‍സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ബ്രി. സയീദ് അല്‍ ഷംസിയാണ് യൂസഫലിക്ക് ഗോള്‍ഡ് കാര്‍ഡ് കൈമാറിയത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് വീസ അനുവദിച്ചത്.
ആദ്യഘട്ടത്തില്‍ രാജ്യത്ത് 100 ബില്യന്‍ നിക്ഷേപമുള്ള 6800 വിദേശ നിക്ഷേപകര്‍ക്കാണ് യു.എ.ഇ ആജീവനാന്ത വീസ അനുവദിക്കുന്നത്.
നേരത്തെ അഞ്ച്, 10 വര്‍ഷത്തേയ്ക്കുള്ള ദീര്‍ഘകാല വീസ യു.എ.ഇ അനുവദിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായികളായ വാസു ഷ്റോഫ്, ഖുഷി ഖത് വാനി, റിസ്വാന് സാജന്, ഡോ.ആസാദ് മൂപ്പന് എന്നിവര്‍ക്കാണ് ഈ വിസ ലഭിച്ചത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഗോള്‍ഡ് കാര്‍ഡ് അനുവദിക്കുന്ന വിവരം പ്രഖ്യാപിച്ചത്. 1973 ലാണ് മലയാളിയായ യൂസഫലി ആദ്യമായി യു.എ.ഇയില്‍ എത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.