രണ്ട് കപ്പലുകളിൽ നിന്നു സഹായം അഭ്യർഥിച്ചുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിച്ചെന്ന് യുഎസ് ഫിഫ്ത് ഫ്ലീറ്റ് അറിയിയിച്ചിട്ടുണ്ട്. യുഎസിന്റെ മധ്യ പൗരസ്ത്യ ദേശത്തെ നാവിക സേനയുടെ കപ്പലുകളിലേക്കാണ് സന്ദേശം വന്നത്. പ്രാദേശിക സമയം രാവിലെ 6.12നും ഏഴിനുമായിരുന്നു സന്ദേശം. മേഖലയിൽ യുഎസ് നാവികസേനയുടെ കപ്പലുകളുണ്ട്. ഉടൻ സഹായമെത്തിക്കുമെന്നും അറിയിച്ചു.
കൊക്കുവ കറേജ്യസ് എമ്മ കപ്പലിലുണ്ടായിരുന്ന 21 പേർ കപ്പൽ ഉപേക്ഷിച്ച് ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റൽ എയ്സ് എന്ന കപ്പലാണ് സഹായവുമായെത്തിയത്. കപ്പലിലെ ഒരാൾക്ക് ചെറിയ പരുക്കുണ്ടെന്നും കപ്പൽ ഉടമകളായ ബിഎസ്എം ഷിപ് മാനേജ്മെന്റ് പ്രതിനിധി അറിയിച്ചു. കപ്പൽ മുങ്ങാനുള്ള സാധ്യതയില്ല. ടാങ്കറുകളിലുള്ള മെഥനോൾ സുരക്ഷിതമാണ്. ഫുജൈറയിൽ നിന്ന് 70 നോട്ടിക്കൽ മൈലും ഇറാനിൽ നിന്ന് 14 നോട്ടിക്കൽ മൈലും അകലെയായിരുന്നു കപ്പൽ.
advertisement