TRENDING:

K-Rail പദ്ധതിക്ക് യുഎഇ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ; യുഎഇയും കേരളവും തമ്മിൽ ഹൃദയബന്ധം: പിണറായി

Last Updated:

എമിറാത്തി ഭരണാധികാരികളുമായി നടത്തിയ തുറന്ന സൗഹാർദപരമായ കൂടിക്കാഴ്ചകൾ ആഴത്തിലുള്ള ആ ബന്ധം ഊട്ടിയുറപ്പിച്ചതായി എമിറേറ്റ്സ് വാർത്താ ഏജൻസി WAM-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പിണറായി വിജയൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ് (Dubai): യുഎഇയും കേരളവും തമ്മിൽ വളരെ അടുത്ത ഹൃദയബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan). "കേരള-യു.എ.ഇ ബന്ധം (Kerala-UAE relations) ഔപചാരികമായ ഒന്നല്ല. അത് വളരെ അടുത്ത ഹൃദയബന്ധമാണ്. കേരളത്തിനും കേരളീയർക്കും അവരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ഇവിടെ കണ്ടുമുട്ടിയ യുഎഇയിലെ എല്ലാ ഉന്നത ഭരണകർത്താക്കളും എന്നോട് പറഞ്ഞു. ഒന്നൊഴിയാതെ എല്ലാ ഭരണകർത്താക്കളും ഹൃദയ സ്പർശിയായ ഈ അഭിപ്രായം പറഞ്ഞു എന്നതാണ് ശ്രദ്ധേയം," യുഎഇയിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പിണറായി പറഞ്ഞു.
advertisement

എമിറാത്തി ഭരണാധികാരികളുമായി നടത്തിയ തുറന്ന സൗഹാർദപരമായ കൂടിക്കാഴ്ചകൾ ആഴത്തിലുള്ള ആ ബന്ധം ഊട്ടിയുറപ്പിച്ചതായി എമിറേറ്റ്സ് വാർത്താ ഏജൻസി WAM-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പിണറായി വിജയൻ പറഞ്ഞു.

"കേരളത്തിലെ വികസന പദ്ധതികളെ പിന്തുണയ്ക്കുമെന്ന് യുഎഇ വാഗ്ദാനം ചെയ്തു. എല്ലാത്തിനുമുപരി, സംസ്ഥാനത്തിന് ആവശ്യമുള്ളപ്പോഴെല്ലാം, പ്രത്യേകിച്ച് 2018 ലും 2019 ലും വിനാശകരമായ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും അവർ കേരളത്തോടുള്ള സ്‌നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

റെയിൽവേയിലും സ്റ്റാർട്ടപ്പുകളിലും സഹകരണം

കേരളത്തിലെ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയായ കെ-റെയിൽ (K-Rail) എന്ന പ്രധാന പദ്ധതിക്ക് യുഎഇ സർക്കാരിൽ നിന്ന് തന്റെ സർക്കാരിന് പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നു. "COVID-19 വാക്സിൻ നിർമ്മാണവും ആരംഭിക്കാനുള്ള സംസ്ഥാനത്തിന്റെ പദ്ധതിയിൽ യുഎഇയുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു."

advertisement

സ്റ്റാർട്ടപ്പുകളിൽ യുഎഇയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ഉടൻ സന്ദർശിക്കും. "യുഎഇ ഈ മേഖലയിൽ മുൻനിരയിലുള്ളതിനാൽ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ വലിയ സഹകരണ സാധ്യതകളുണ്ട്."

യുഎഇയിലെ മലയാളികൾ

മുപ്പതു ലക്ഷത്തിലധികം ഇന്ത്യക്കാരാണ് യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം; ഇവരിൽ പത്തുലക്ഷത്തിലധികം പേർ കേരളീയരാണ് പിണറായി പറഞ്ഞു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണാൻ സാധിച്ചത് എന്റെ അംഗീകാരവും ബഹുമതിയുമായി കണക്കാക്കുന്നു. ഇത്രയധികം മലയാളികൾ

advertisement

എന്തുകൊണ്ടാണ് യുഎഇയെ, പ്രത്യേകിച്ച് ദുബായിയെ തങ്ങളുടെ രണ്ടാമത്തെ വീടാക്കിയതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. കേരളീയർ ഈ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്നുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അവർ ഇവിടെ വളരെയധികം സ്നേഹിക്കപ്പെടുന്നു, അവർ അതിനോട് അതെ രീതിയിൽ പ്രതികരിക്കുന്നു, "വിജയൻ പറഞ്ഞു.

Related News- Pinarayi Vijayan | പുതുസ്റ്റൈലിൽ ചിത്രം വൈറൽ; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിൽ നിന്നും ദുബായിൽ

ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ എക്‌സ്‌പോ 2020 ദുബായിലാണ് ഷെയ്ഖ് മുഹമ്മദ് പിണറായിയെ വിജയനെ കണ്ടത് .

advertisement

" പ്രോട്ടോക്കോൾ പ്രകാരം ഷെയ്ഖ് മുഹമ്മദ് രാഷ്ട്രത്തലവന്മാരെയും രാജ്യങ്ങളുടെ തലവന്മാരെയും മാത്രമാണ് സന്ദർശിക്കുക. പക്ഷെ ഇന്ത്യയിലെ ഒരു സംസ്ഥാന ഗവൺമെന്റിന്റെ തലവനായ എന്നെ കാണാൻ അദ്ദേഹം തയ്യാറായി. അത് കേരളത്തോടും കേരളീയരോടുമുള്ള അദ്ദേഹത്തിന്റെ പ്രത്യേക പരിഗണനയാണ് കാണിക്കുന്നത്. ഇത് നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ വിശാലമനസ്കതയും മഹാമനസ്കതയും തെളിയിക്കുന്നു, "മുഖ്യമന്ത്രി പറഞ്ഞു.

യുഎഇയിൽ ഇന്ത്യക്കാർക്ക് നല്ല സുരക്ഷ

"ഇന്ത്യക്കാരോട് ചോദിച്ചാൽ അവർ പറയും യു.എ.ഇ സുരക്ഷിതത്വത്തെക്കുറിച്ച്, യാതൊരു ആശങ്കയുമില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥലമാണെന്ന്. യാതൊന്നിനും ആ ധാരണ മാറ്റാൻ കഴിയില്ല. യുഎഇ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ ഈ രാജ്യത്തിന്റെ വികസനത്തിലേക്കും പുരോഗതിയിലേക്കുമുള്ള യാത്രയുടെ ഭാഗമായിരുന്നു കേരളീയരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദും മറ്റ് ഉന്നത നേതാക്കളും അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിൽ വളരെ സന്തോഷമുണ്ട്."

advertisement

ഒന്നുമില്ലായ്മയിൽ നിന്നും ഒരു രാജ്യത്തെ വികസിത നാടാക്കി മാറ്റാമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് യുഎഇയെന്നും മുഖ്യമന്ത്രി പറഞ്ഞു. "[എമിറാത്തി] നേതൃത്വത്തിന് പുരോഗതിക്കും വികസനത്തിനും ഒരു കാഴ്ചപ്പാടുണ്ട്. പുരോഗതി ലക്ഷ്യമാക്കുന്ന ഏതൊരു രാജ്യത്തിനും യുഎഇയുടെ ഒരു മാതൃക സ്വീകരിക്കാവുന്നതാണ്."

യുഎഇ-ഇന്ത്യ സിഇപിഎ

യുഎഇയും ഇന്ത്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്തം (സിഇപിഎ) Comprehensive Economic Partnership (CEPA) കേരളത്തിനും കേരളീയർക്കും ഗുണം ചെയ്യുമെന്ന് വിജയൻ പറഞ്ഞു.

"സിഇപിഎ പോലുള്ള സുപ്രധാന കരാറുകളിലൂടെ ഇന്ത്യ-യുഎഇ ബന്ധം പുതിയ ഉയരങ്ങളിലേക്ക് പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അത്തരം ശ്രമങ്ങൾക്ക് കേരളം എപ്പോഴും സംഭാവന നൽകും."

കേരള വാരാചരണം

എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയനിൽ മുഖ്യമന്ത്രി കേരള വാരാചരണം (Kerala Week at Expo) ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, അതുല്യമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കേരളത്തിന് എത്തിച്ചേരാനുള്ള ഒരു ജാലകം കൂടിയാണിത്- അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ യുഎയിലെ കൂടിക്കാഴ്ചകളിൽ ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ; അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മസ്‌റൂയി എന്നിവരും ഉൾപ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
K-Rail പദ്ധതിക്ക് യുഎഇ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ; യുഎഇയും കേരളവും തമ്മിൽ ഹൃദയബന്ധം: പിണറായി
Open in App
Home
Video
Impact Shorts
Web Stories