TRENDING:

യുഎഇയിൽ ഇനി പൊതുഅവധി ഒരുപോലെ; സർക്കാർ-സ്വകാര്യമേഖലകൾക്ക് വ്യത്യാസമില്ല

Last Updated:

2019-2020 മുതൽ സർക്കാർ മേഖലകൾക്ക് ഉള്ള എല്ലാ അവധിയും സ്വകാര്യമേഖലയ്ക്കും ലഭ്യമാക്കാനാണ് മന്ത്രിസഭ അനുമതി നൽകിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദബി: സർക്കാർ-സ്വകാര്യമേഖലയിലെ പൊതുഅവധി ഏകീകരിക്കാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. 2019-2020 മുതൽ സർക്കാർ മേഖലകൾക്ക് ഉള്ള എല്ലാ അവധിയും സ്വകാര്യമേഖലയ്ക്കും ലഭ്യമാക്കാനാണ് മന്ത്രിസഭ അനുമതി നൽകിയത്. അടുത്ത ഒരു വർഷത്തേക്കുള്ള പൊതുഅവധിയുടെ പട്ടികയും സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അവധികൾ ഒരുമിച്ച് വരുന്നതോടെ രാജ്യത്തെ ജനങ്ങൾക്ക് കൂടുതൽ സൌകര്യപ്രദമായി അവധിയാത്രകൾ നടത്താനും, അതുവഴി സമ്പദ് വ്യവസ്ഥയ്ക്കും സാമൂഹത്തിനും കരുത്തേകാനും സഹായിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.
advertisement

ഈ വർഷത്തെ അവധികൾ

ഈദുൽ ഫിത്തർ(റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ)

അറഫ ദിനം(ദുൽഹജ്ജ് ഒമ്പത്)

ഈദുൽ അദ്ഹ(10 മുതൽ 12 വരെ)

പുതുവർഷം(2020 ജനുവരി ഒന്ന്)

ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷം(മുഹറം ഒന്ന്- ഓഗസ്റ്റ് 23), സ്മരണദിനം(ഡിസംബർ ഒന്ന്)

യുഎഇ ദേശീയദിനം(ഡിസംബർ രണ്ട്, മൂന്ന്)

അതേസമയം ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷം മുഹറം ഒന്ന് വെള്ളിയാഴ്ചയായതിനാൽ ആ അവധി നഷ്ടമാകും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
യുഎഇയിൽ ഇനി പൊതുഅവധി ഒരുപോലെ; സർക്കാർ-സ്വകാര്യമേഖലകൾക്ക് വ്യത്യാസമില്ല