Also Read- ദീപാവലി മുഹൂർത്ത വ്യാപാരം; സമയം, പ്രാധാന്യം അറിയേണ്ടതെല്ലാം
കോവിഡ് സുരക്ഷാ മുൻകരുതലുകളോടെ ദീപാവലി ആഘോഷിക്കണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അഭ്യർഥിച്ചു. സാമൂഹിക അകലം പാലിക്കുക, മുഖാവരണം ധരിക്കുക കൂടാതെ ആരോഗ്യ അധികാരികൾ പുറപ്പെടുവിക്കുന്ന എല്ലാ മാർഗനിർദേശങ്ങളും പാലിക്കണമെന്നും കോൺസുലേറ്റ് നിർദേശിച്ചു. മഹാമാരിയിലും സുരക്ഷിതത്വത്തോടെ ദീപാവലി ആഘോഷിക്കാമെന്നുള്ള വിവിധ പോസ്റ്റുകളും കോൺസുലേറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.
advertisement
കെട്ടിടങ്ങളിൽ വിവിധ വർണങ്ങളിലുള്ള ബൾബുകൾ തൂക്കിയും മധുരം കഴിച്ചും യുഎഇയിൽ ദീപാവലി ആഘോഷം തുടങ്ങി കഴിഞ്ഞു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച ദീപാവലി ഉത്സവ് എന്ന പേരിൽ വെർച്വൽ ആഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങൾ അവരവരുടെ വീടുകളിലിരുന്ന് ആഘോഷത്തിന്റെ ഭാഗമായി. കഴിഞ്ഞ ഏതാനും വർഷങ്ങളായി പതിനായിരത്തോളം പേരുടെ പങ്കാളിത്തമുണ്ടായിരുന്നു ദീപാവലി ഉത്സവിന്. രണ്ട് വർഷമായി ദുബായ് പോലീസും ഫെസ്റ്റിൽ പങ്കെടുത്തിരുന്നു.
ഈ വർഷം ഒരു ലോകം, ഒരു കുടുംബം എന്ന പ്രമേയത്തിലാണ് ഇന്ത്യൻ കോൺസുലേറ്റിന്റെ ദീപാവലി ആഘോഷം. വെള്ളിയാഴ്ച വൈകുന്നേരം വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ സംപ്രേഷണം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈൻ രംഗോലി മത്സരം നടന്നിരുന്നു. 56 ടീമുകൾ വീടുകളിലിരുന്നാണ് മത്സരത്തിന്റെ ഭാഗമായത്.