ദമാമില്‍നിന്നു ബെംഗളൂരുവഴി ഹൈദരാബാദ്, ജിദ്ദയില്‍നിന്നു വിജയവാഡവഴി ഹൈദരാബാദ് സര്‍വീസും ഉണ്ടാകും. മസ്‌കറ്റില്‍നിന്നു ബെംഗളൂരുവിലേക്കും ഇന്ന് വിമാനസര്‍വീസുകളുണ്ട്. ദോഹ-വിശാഖപട്ടണം(ഉച്ചയ്ക്ക് 12), ഹൈദരാബാദ്(ഉച്ചയ്ക്ക് ഒരുമണി) എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ട്.
ഗള്‍ഫില്‍നിന്നു നാലു വിമാനങ്ങളാണ് ചൊവ്വാഴ്ച കേരളത്തിലേക്ക് പറന്നത്. കുവൈത്തില്‍നിന്നു കണ്ണൂരിലേക്കു പോയ എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്സ്. 790-ല്‍ 10 കുട്ടികൾ ഉള്‍പ്പെടെ 188 യാത്രക്കാര്‍ മടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പ്രാദേശികസമയം ഉച്ചയ്ക്ക് 2.42-നാണ് വിമാനം പുറപ്പെട്ടത്.
ദോഹയില്‍നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് ഐ.എക്സ്. 0774 വിമാനം പ്രാദേശികസമയം വൈകീട്ട് 6.40-ന് പുറപ്പെട്ടു. 180-തിലേറെ യാത്രക്കാരുണ്ടായിരുന്നു. റിയാദ്-കോഴിക്കോട് എയര്‍ഇന്ത്യ എ.ഐ. 1906 വിമാനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 152 പേര്‍ മടങ്ങി. ദമാം-കൊച്ചി എയര്‍ഇന്ത്യ എ.ഐ. 1908 വിമാനത്തില്‍ 143 പേരാണ് മടങ്ങിയത്.
advertisement