TRENDING:

ശബരിമല മാസപൂജ സമയത്ത് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ ഹൈക്കോടതി ഉത്തരവ്

Last Updated:

കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിക്കവേ ആണ് നിര്‍ദ്ദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ശബരിമലയിലെ മാസപൂജ സമയത്ത് നിലക്കലില്‍ നിന്ന് പമ്പയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ സ്റ്റേജ് കാര്യേഴ്‌സ് ഒഴികെ മറ്റു വാഹനങ്ങള്‍ കടത്തി വിടണം. കോടതി നിയമിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിക്കവേ ആണ് നിര്‍ദ്ദേശം. വാഹനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ആവില്ല. നിയന്ത്രിക്കാന്‍ മാത്രം ആണ് സര്‍ക്കാരിന് അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement

പമ്പയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾ താറുമാറായ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങൾ പോകുന്നതിന് വിലക്കേർപ്പെടുത്തിയത്. നിലയ്ക്കലിൽ നിന്ന് തീർത്ഥ‌ാടകരെ കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല മാസപൂജ സമയത്ത് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ ഹൈക്കോടതി ഉത്തരവ്