'പി.എസ്.സി.യെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര ഓഫീസ്': അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

Last Updated:

നാട് തകര്‍ന്ന് തരിപ്പണമായിട്ടും നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയാണ് ആദ്യം തെറ്റു തിരുത്തേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോഴിക്കോട്: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യം പി.എസ്.എസി അന്വേഷിക്കണം.
പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അത്ഭുതകരമാണ്. ഇത് കേട്ടുകേഴ്വിയില്ലാത്തതാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി പി.എസ്.എസി പരീക്ഷയില്‍ ഒന്നാമന്‍. തിരുവനന്തപുരം സ്വദേശികളായ ഇയാള്‍ പരീക്ഷയ്ക്ക് അപേക്ഷ കൊടുത്തത് കാസര്‍കോടാണ്. ഇവര്‍ക്ക് വേണ്ടി തിരുവനവന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ പ്രത്യേകമായി പരീക്ഷാ സെന്ററും അനുവദിച്ചുകൊടുക്കുന്നു. ഇതെല്ലാം ചെയ്ത് കൊടുത്തത് ആരാണെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
advertisement
ഈ വിദ്യാര്‍ഥി നേതാക്കന്മാരാണ് നമ്മുടെ നഗരത്തിലെ അധോലോക നായകന്മാര്‍. മയക്കു മരുന്ന് മാഫിയ നിയന്ത്രിക്കുന്നത് പഴയ എസ്.എഫ്.ഐ നേതാക്കളാണ്. ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നതും നിയന്ത്രിക്കുന്നത് ഇവരാണ്. ഇത് കേരളത്തിന് ഭീഷണിയും അപമാനവുമാണ്. നാട് തകര്‍ന്ന് തരിപ്പണമായിട്ടും നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയാണ് ആദ്യം തെറ്റു തിരുത്തേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പി.എസ്.സി.യെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര ഓഫീസ്': അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement