TRENDING:

India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ

Last Updated:

ചൈനീസ് പക്ഷത്തിന്റെ അതിക്രമ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികരുടെ ഭാഗത്തുനിന്ന് ഉചിതമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയുടെ മേല്‍ അവകാശം ഉന്നയിച്ച ചൈനയുടെ വാദത്തെ തള്ളി ഇന്ത്യ. അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
advertisement

നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈന്യം ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സൈന്യം നിർമ്മിച്ച എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്വാഭാവികമായും എൽ‌എസിയുടെ സ്വന്തം ഭാഗത്താണെന്നും ശ്രീവാസ്തവ പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം മുന്‍കാലങ്ങളിലുള്ള അവരുടെ നിലപാടിന് അനുസൃതമായിരുന്നില്ലെന്ന് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചൈനീസ് പക്ഷത്തിന്റെ അതിക്രമ ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ സൈനികരുടെ ഭാഗത്തുനിന്ന് ഉചിതമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

You may also like:International Yoga Day 2020 | നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

advertisement

[NEWS]സുശാന്തിന്‍റെ മരണം: റിയയുടെ വെളിപ്പെടുത്തലിൽ നിർമ്മാതാക്കളെ ചോദ്യം ചെയ്യും

[NEWS] Boycott China| ചൈനീസ് ഫോണുകൾ വേണ്ടെന്നു വെച്ചവർക്കായി; ഇതാ ഇന്ത്യയിൽ ലഭിക്കുന്ന നോൺ ചൈനീസ് ഫോണുകൾ

[PHOTO]

"ഗല്‍വാന്‍ വാലി പ്രദേശത്തിന്റെ നില ചരിത്രപരമായി വ്യക്തമാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച് അതിശയോക്തിപരവും അംഗീകരിക്കാനാവാത്തതുമായ അവകാശവാദങ്ങള്‍ ഉയര്‍ത്തുന്ന ചൈനയുടെ ശ്രമങ്ങള്‍ സ്വീകാര്യമല്ല. മുന്‍കാലങ്ങളിലുള്ള ചൈനയുടെതന്നെ നിലപാടിന് അനുസൃതമല്ല അവ." - അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

advertisement

തിങ്കളാഴ്ച വൈകുന്നേരം ഗാൽവൻ താഴ് വരയിലാണ് ഇരു സൈന്യങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അക്രമത്തിൽ ഒരു കേണലും 19 ഇന്ത്യൻ സൈനികരും കൊല്ലപ്പെട്ടിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China Faceoff|ഗാൽവൻ താഴ് വരയുടെ പരമാധികാരം; ചൈനീസ് വാദം തള്ളി ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories