TRENDING:

പാക് സൈനികരെ ഇന്ത്യയോട് ചേർന്ന അതിർത്തികളിൽ ചൈന നിയമിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ട്

Last Updated:

കമാൻഡിൽ നിന്നുള്ള ചൈനീസ് സൈനികരെ കിഴക്കൻ ലഡാക്ക് മേഖലയിൽ വിന്യസിക്കുന്നതും ചൈന തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ന്യൂസ്18.കോമിനോട് വെളിപ്പെടുത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമൃത നായക് ദത്ത
പ്രതീകാത്മക ചിത്രം (റോയിട്ടേഴ്സ്)
പ്രതീകാത്മക ചിത്രം (റോയിട്ടേഴ്സ്)
advertisement

ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറൻ, ദക്ഷിണ തിയറ്റർ കമാൻഡുകളിൽ പാകിസ്ഥാൻ സൈനിക ഓഫീസർമാരെ നിയമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യ ചർച്ചകളും നീക്കങ്ങളും നടക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ചൈനയുടെ പടിഞ്ഞാറൻ, ദക്ഷിണ തിയറ്റർ കമാൻഡ് എന്നിവയുടെ ആസ്ഥാനത്ത് പാക് ലെയ്സൺ ഓഫീസർമാരെ നിയമിച്ചുകഴിഞ്ഞു.

ചൈനയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിൽ ഉൾപ്പെടുന്ന സിൻജിയാങ്ങും ടിബറ്റ് സ്വയംഭരണ പ്രദേശവും ഇന്ത്യയുമായി അതിർത്തികൾ പങ്കിടുന്നവയാണ്. കഴിഞ്ഞ മാസം ചൈന ജനറൽ വാങ് ഹൈജിയാങ്ങിനെ വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ പുതിയ കമാൻഡറായി നിയമിച്ചിരുന്നു. ഈ കമാൻഡിൽ നിന്നുള്ള ചൈനീസ് സൈനികരെ കിഴക്കൻ ലഡാക്ക് മേഖലയിൽ വിന്യസിക്കുന്നതും ചൈന തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ ന്യൂസ്18.കോമിനോട് വെളിപ്പെടുത്തി.

advertisement

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ദക്ഷിണ തിയറ്റർ കമാൻഡിനാണ് പ്രത്യേക ഭരണ പ്രദേശങ്ങളായ ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളുടെ സുരക്ഷാ ചുമതലയുള്ളത്. ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ച് പാകിസ്ഥാൻ സേനയിലെ കേണൽ റാങ്ക് ഓഫീസർമാരെ ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാർട്ട്മെന്റിൽ നിയമിച്ചിട്ടുണ്ട്. ഇത് ചൈനയുടെ സായുധ സേനയുടെ പോരാട്ട ആസൂത്രണം, പരിശീലനം, തന്ത്രങ്ങൾ മെനയൽ എന്നിവ നടക്കുന്ന ഇടങ്ങളാണ്.

ചൈനയുടെ സ്റ്റേറ്റ് കൗൺസിലിന് കീഴിലുള്ള സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന് ചാരവൃത്തിക്കും രാഷ്ട്രീയ സുരക്ഷയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് പറയുന്നു. ലഭിച്ച വിവരങ്ങൾ അനുസരിച്ച്, അറ്റാഷെകളെ കൂടാതെ പാകിസ്ഥാൻ സൈന്യത്തിലെ 10 അധിക ഉദ്യോഗസ്ഥരെ വിവിധ പ്രോജക്ടുകൾക്കായി ബീജിംഗിലെ പാകിസ്ഥാൻ എംബസിയിൽ നിയമിച്ചിട്ടുണ്ട്.

advertisement

പി‌എൽ‌എക്ക് കീഴിലെ വിവിധ വിഭാഗങ്ങളിലെ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം പല മടങ്ങ് വർദ്ധിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള യോജിച്ചുള്ള പ്രവർത്തനങ്ങളെയാണ് ഇത് കാണിക്കുന്നത്. 2016 ൽ പാകിസ്ഥാനിലെ ഡോൺ ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച്, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (CPEC) യുടെയും അവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും സുരക്ഷയ്ക്കായി പാകിസ്ഥാൻ 9000 സൈനികരും 6000 അർദ്ധസൈനിക സേനാംഗങ്ങളുമായി പ്രത്യേക സുരക്ഷാ വിഭാഗം രൂപീകരിച്ചിട്ടുണ്ട്.

ചൈനീസ് പൗരന്മാരെയും ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതികളെയും സംരക്ഷിക്കുന്നതിനായി പ്രത്യേക സേനയുടെ ശക്തി ഉയർത്തുമെന്ന് 2019 ൽ പാകിസ്ഥാൻ സൈന്യം പറഞ്ഞിരുന്നു, ഈ പദ്ധതിയെ പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെ സാക്ഷ്യമായാണ് പരാമർശിക്കുന്നത്.

advertisement

പുതിയ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ന്യൂസ് 18.കോമിനോട് പറഞ്ഞു. ''സി‌പി‌ഇ‌സിക്കും ചൈനീസ് പൗരന്മാർക്കും പാകിസ്ഥാൻ സൈന്യം നൽകുന്ന സഹായം കണക്കിലെടുത്ത്, ഒരു പാകിസ്ഥാൻ ലെയ്സൺ ഓഫീസറെ നിയമിക്കുന്നത് രണ്ട് രാജ്യങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും, ”ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇത് പരസ്പരം സൈന്യങ്ങൾക്ക് പ്രവർത്തനരീതികൾ കൂടുതൽ പരിചയപ്പെടാനും സഹായിക്കും."- അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/India-China/
പാക് സൈനികരെ ഇന്ത്യയോട് ചേർന്ന അതിർത്തികളിൽ ചൈന നിയമിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories