ഐസിയുവിലുണ്ടായിരുന്ന രോഗികളെ മാറ്റുന്നതിനിടെയാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 2.30 നും മൂന്ന് മണിക്കും ഇടയിലായിരുന്നു സംഭവം.
അഗ്നിരക്ഷാസേനയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. 23 രോഗികളെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Odisha (Orissa)
First Published :
Mar 16, 2026 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡീഷയിലെ SCB മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം; 10 രോഗികൾ മരിച്ചു
