മുസാഫര്‍ബാദിന് സമീപം ബാല്‍കോട്ട് മേഖലയിലായിരുന്നു വ്യോമസേനയുടെ ആക്രമണം. 1000 കിലോ ലേസര്‍ നിയന്ത്രി ബോംബാണ് ഭീകര ക്യാമ്പിനു നേരെ പോര്‍വിമാനങ്ങള്‍ വര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമസേനയുടെ ആക്രമണത്തിനു ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആക്രമണത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ചു. സേന നടത്തിയ ആക്രമണത്തില്‍ 200 മുതല്‍ 300 വരെ ഭീകരര്‍ മരിച്ചിട്ടുണ്ടാകാമെന്ന് സൈനികവൃത്തങ്ങള്‍ സിഎന്‍എന്‍ ന്യൂസ്18 നോട് വ്യക്തമാക്കി.
Also Read തിരിച്ചടിച്ച് ഇന്ത്യ; ജെയ്ഷ് ഇ- മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം തകര്‍ന്നു
advertisement
ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജയ്ഷ് ഇ-മുഹമ്മദ് ഏറ്റെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരിക്കുന്നത്.