TRENDING:

ആന്ധ്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടിത്തം, 14 പേർക്ക് ദാരുണാന്ത്യം

Last Updated:

​ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനങ്ങൾ കൂട്ടിയിടിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തീപിടിത്തമുണ്ടാവുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആന്ധ്രാപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് അപകടമുണ്ടായത്. പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. സ്വകാര്യ ട്രാവൽ ബസാണ് അപകടത്തിൽപെട്ടത്.
News18
News18
advertisement

വാഹനങ്ങൾ കൂട്ടിയിടിച്ചതിന് പിന്നാലെ സ്ഥലത്ത് വലിയ തീപിടിത്തമുണ്ടാവുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മരിച്ച 14 പേരുടെയും മ‍ൃതദേഹമുണ്ടായിരുന്നത്. ​ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനങ്ങൾ കൂട്ടിയിടിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തീപിടിത്തമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

പുറത്തുവരാനാകാതെ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരാണ് മരിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീനിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരുടെ നില അതീവ​ഗുരുതരമാണെന്നാണ് വിവരം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ‍‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപകടത്തെ കുറിച്ച് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ആന്ധ്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടിത്തം, 14 പേർക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories