TRENDING:

ഘോഷയാത്രയ്ക്കിടെ സ്ഫോടനം; 15 പേർ മരിച്ചതായി സംശയം

Last Updated:

പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളിലേക്ക് തീപടർന്നാണ് അപകടമുണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചണ്ഡിഗഢ്:  പഞ്ചാബിലെ തൻ താരൺ ജില്ലയിൽ ഘോഷയാത്രയ്ക്കിടെ ഉണ്ടായ സ്ഫോടനത്തിൽ നിരവധി യുവാക്കൾ മരിച്ചു. പതിനഞ്ചോളം പേർ മരിച്ചിരിക്കാമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി പൊലീസ്എസ്‌എസ്‌പി ധ്രുവ് ദാഹിയ പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 18-19 വയസ് പ്രായമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement

പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നും ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കെ പോയ ഘോഷയാത്രയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്. പടക്കം സംഭരിച്ചിരുന്ന വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ വാഹനത്തിൽ  ഏഴോളം യുവാക്കളുണ്ടായിരുന്നതായും പൊലാസ് പറയുന്നു.

Also Read ഡൽഹിയിൽ കെജരിവാളിന് ഭരണത്തുടർച്ച പ്രവചിച്ച് Exit Poll ഫലങ്ങൾ; കോൺഗ്രസ് സംപൂജ്യരാകുമെന്നും റിപ്പോർട്ട്

പടക്കം പൊട്ടിക്കുന്നതിനിടെ വാഹനത്തില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളിലേക്ക് തീപടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നെന്ന് എസ്എസ്പി ധ്രുവ് ധാഹിയ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ഘോഷയാത്രയ്ക്കിടെ സ്ഫോടനം; 15 പേർ മരിച്ചതായി സംശയം
Open in App
Home
Video
Impact Shorts
Web Stories