TRENDING:

പതിനേഴാം ലോക്‌സഭയുടെ അവസാന ദിനം; രാമക്ഷേത്ര പ്രാണപ്രതിഷ്ഠ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കി ബിജെപി

Last Updated:

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അംഗങ്ങളുടെ പാര്‍ലമെന്‍റിലെ അവസാന സമ്മേളനം കൂടിയാണ് ഇന്ന്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ അവസാന ദിനമായ ഇന്ന് അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ചര്‍ച്ചയാക്കി ബിജെപി. ലോക്സഭയില്‍ രാവിലെ 11 മണിയോടെ ചര്‍ച്ച ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്‌‍റെ ധവള പത്രത്തിന് മേല്‍ രാജ്യസഭയിലും ചര്‍ച്ച നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ച് മണിയോടെ ലോക്സഭയില്‍ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പൊതുമത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ബിൽ ഈ സമ്മേളന കാലയളവിലാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പാസാക്കിയത്.
advertisement

"രാമനുള്ളിടത്ത് മതമുണ്ട്, ധർമ്മം നശിപ്പിക്കുന്നവർ കൊല്ലപ്പെടുന്നു, ധർമ്മം സംരക്ഷിക്കുന്നവരെ സംരക്ഷിച്ചു.അന്ന് ശ്രീരാമനെ തള്ളിപ്പറഞ്ഞത് കൊണ്ടാണ് കോൺഗ്രസ് ഇന്ന് ഈ രാജ്യത്ത് ഈ അവസ്ഥയിലായിരിക്കുന്നത്"- ലോക്‌സഭയിൽ രാമക്ഷേത്ര നിർമാണത്തെയും പ്രാൺ പ്രതിഷ്ഠാ ചടങ്ങിനെയും കുറിച്ചുള്ള ചർച്ചയ്ക്കിടെ ബി.ജെ.പി എം.പി സത്യപാൽ സിംഗ് പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരതരത്‌ന നൽകിയതിനെ ആർഎൽഡി മേധാവി ജയന്ത് ചൗധരി അഭിനന്ദിച്ചു.നിലവിലെ സർക്കാരിൻ്റെ പ്രവർത്തന ശൈലിയിലും ചൗധരി ചരൺ സിങ്ങിൻ്റെ ചിന്തകളുടെ ഒരു നേർക്കാഴ്ചയുണ്ടെന്ന് ജയന്ത് ചൗധരി രാജ്യസഭയിൽ പറഞ്ഞു.

advertisement

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും മറ്റ് കോൺഗ്രസ് നേതാക്കളും ചൗധരി ചരൺ സിങ്ങിൻ്റെ സ്മരണയെ അവഹേളിക്കുന്ന അന്തരീക്ഷം സഭയിൽ സൃഷ്ടിച്ചുവെന്നും അതുവഴി രാജ്യത്തുടനീളമുള്ള കർഷകരെ ദുരിതത്തിലാക്കിയെന്നും രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡൻ്റുമായ ജഗ്ദീപ് ധൻഖർ  ആരോപിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
പതിനേഴാം ലോക്‌സഭയുടെ അവസാന ദിനം; രാമക്ഷേത്ര പ്രാണപ്രതിഷ്ഠ പാര്‍ലമെന്‍റില്‍ ചര്‍ച്ചയാക്കി ബിജെപി
Open in App
Home
Video
Impact Shorts
Web Stories