അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ തുനെജ താക്കൂര്‍ ശ്വസിക്കാനായി ചെറിയ ഒരു ഇടം മണ്ണിനടിയിൽ ഉണ്ടാക്കിയെടുക്കുകയും അഞ്ചുമണിക്കൂറോളം തന്റെ കൈകള്‍ മാത്രം ഉപയോഗിച്ച് മണ്ണ് നീക്കി സ്വയം പുറത്തുവരികയും ചെയ്യുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ചെളിയുടെയും കല്ലുകളുടെയും അവശിഷ്ടങ്ങളുടെയും ഭാരം തുനെജെ നിരന്തരം തളര്‍ത്തി. ''പ്രാണ വായുവിനായി ബുദ്ധിമുട്ടിയെങ്കിലും എനിക്ക് മുന്നോട്ട് പോകാന്‍ സമയമുണ്ടെന്ന് അറിഞ്ഞുകൊണ്ട് അതിജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രാണവായു ലഭ്യമാക്കുന്നതിന് ഞാന്‍ ചെളി നീക്കം ചെയ്തു,''അവര്‍ പറഞ്ഞു.
അപകടം നടന്ന് അവരെ കണ്ടെത്തുന്നത് വരെ തുനെജയുടെ കുടുംബവും ഗ്രാമവാസികളും അവര്‍ക്കുവേണ്ടി കഠിനമായ തിരച്ചില്‍ നടത്തി. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെ സമയം നീങ്ങുന്നില്ലെന്ന് തോന്നി. ''ജീവനോടെ പുറത്തുവരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു,'' അവർ പറഞ്ഞു. ഒടുവില്‍ തുനെജയുടെ മാതാപിതാക്കള്‍ തന്നെയാണ് അവളെ കണ്ടെടുത്തത്.
advertisement
ജൂണ്‍ 30, ജൂലൈ ഒന്ന് എന്നീ ദിവസങ്ങളില്‍ മാണ്ഡിയില്‍ വലിയ മേഘവിസ്‌ഫോടനങ്ങള്‍ നടന്നിരുന്നു. കനത്ത നാശനഷ്ടമാണ് ഇത് വരുത്തിയത്. അവിചാരിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒട്ടേറെപ്പേര്‍ മരിക്കുകയും കെട്ടിടങ്ങളും വീടുകളും തകരുകയും ചെയ്തിരുന്നു. മാണ്ഡിയെയാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചത്. ജൂണ്‍ 30ന് രാത്രി 11.30നാണ് തുനെജയുടെ വീടിന് സമീപം വെള്ളം ഉയര്‍ന്നത്.
''വീടുകളിൽ വെള്ളം കയറിയപ്പോൾ ആളുകള്‍ പുറത്തേക്കോടി. മഴ പെയ്യുന്നുണ്ടായിരുന്നു. വീടുകളിലേക്ക് വെള്ളം കയറി. ആളുകള്‍ പരിഭ്രാന്തരായി നിലവിളിച്ചു. സുരക്ഷിതമായ ഒരു സ്ഥലം തേടി ഞാന്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ പെട്ടെന്ന് ഒരു വലിയ മണ്‍കൂന താഴേക്ക് ഇടിഞ്ഞ് എന്റെ വീടിനടുത്ത് കുടുങ്ങുകയായിരുന്നു,'' തുനെജ പറഞ്ഞു.