പ്രാർഥനകൾ വിഫലമായി; ബാലഭാസ്കർ അന്തരിച്ചു
സിംഹങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങിയതോടെ വനത്തിലെ ദല്‍ഖാനിയ മേഖലയില്‍ നിന്നുള്ള പതിനൊന്നോളം സിംഹങ്ങളെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇതില്‍ ഏഴെണ്ണം കൂടി ചത്തതോടെയാണ് വൈറസ് ബാധയാകാം ഇതിന് പിന്നിലെന്ന സംശയം ഉയര്‍ന്നത്. നേരത്തെ നാലോളം സിംഹങ്ങളില്‍ ചെള്ളുകള്‍ പരത്തുന്ന ഒരുതരം അണുബാധ കണ്ടെത്തിയിരുന്നു. എന്നാല്‍ പുതിയ വൈറസ് ഏതാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വനത്തില്‍ നിന്ന് പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ സിംഹങ്ങളിലും ചത്ത സിംഹങ്ങളിലും ഒരു തരം വൈറസിനെ കണ്ടെത്തിയെന്നും എന്നാല്‍ ഇത് ഏതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നുമാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സിംഹങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
advertisement
ഇനിയില്ല...വയലിനിലെ ആ മാന്ത്രിക സ്പർശം
ഇതുവരെ ചത്ത സിംഹങ്ങളില്‍ ആറെണ്ണത്തിന്റെത് ചെള്ളുകള്‍ പരത്തുന്ന പ്രോട്ടോസൊവ അണുബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവയുടെ മരണകാരണം സംബന്ധിച്ച പരിശോധനകളാണ് നടന്നു വരുന്നത്. വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ 31 സിംഹങ്ങള്‍ അണുബാധയുടെ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡല്‍ഹി സൂ ആന്‍ഡ് ലയണ്‍ സഫാരി പ്രോജക്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ രക്ഷപ്പെടുത്തിയ സിംഹങ്ങളുടെ ആരോഗ്യ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. ഇവരുടെ നിര്‍ദേശം അനുസരിച്ച് സര്‍ക്കാരും വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.മുന്‍ കരുതല്‍ എന്ന നിലയ്ക്ക് അമേരിക്കയില്‍ നിന്നും അത്യാവശ്യ മരുന്നുകളും വാക്‌സിനുകളും ഇറക്കുമതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
