സഹോദരന്മാരായ ശ്രീകണ്ഠ സ്തപതി, രാധാകൃഷ്ണ സ്തപതി, സ്വാമിനാഥ സ്തപതി എന്നിവർ ചേര്‍ന്നാണ് ശില്‍പം നിര്‍മിച്ചത്. ചോള കാലഘട്ടത്തിലെ മാതൃകയാണ് ശില്‍പ നിര്‍മാണത്തിന് പിന്തുടര്‍ന്നതെന്ന് ശില്‍പികള്‍ പറഞ്ഞു. പ്രതിമയുടെ പീഠം പ്രത്യേകം അയക്കും. പ്രതിമയുടെ മിനുക്കുപണികളും അവസാന മിനുക്കുപണികളും ഡല്‍ഹിയില്‍ നടത്തുക.കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനുവേണ്ടി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്‌സിലെ (ഐജിഎൻഎസി) പ്രൊഫസര്‍ അചൽ പാണ്ഡ്യ ശില്‍പം ഏറ്റുവാങ്ങി.
ശിവന്റെ നൃത്തത്തെ പ്രതിനിധീകരിക്കുന്ന പ്രതിമ തമിഴ് സംസ്‌കാരത്തിന്റെ മികച്ച സൃഷ്ടികളിലൊന്നായി അറിയപ്പെടുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ശില്‍പ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നല്‍കിയത്. ആറ് മാസം കൊണ്ട് ശില്‍പ നിര്‍മാണം പൂര്‍ത്തിയാക്കി. സെപ്തംബർ 9, 10 തിയ്യതികളിൽ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ജി20 ഉച്ചകോടി നടക്കുമ്പോള്‍ വേദിക്ക് മുന്‍പില്‍ തലയെടുപ്പോടെ നടരാജ വിഗ്രഹമുണ്ടാകും.
advertisement