തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് ശുദ്ധീകരണ ചടങ്ങ് ആരംഭിച്ചത്. രാവിലെ 10 മണിവരെ ചടങ്ങ് നീണ്ടുനിന്നുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തിരുപ്പതി ക്ഷേത്ര പ്രസാദമായ ലഡു നിര്‍മിക്കുന്നതിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രം ശുദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ശുദ്ധീകരണ ഹോമത്തിലൂടെ വെങ്കിടേശ്വര സ്വാമിയെ പ്രീതിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
ലഡു പ്രസാദത്തിന്റെ പവിത്രത വീണ്ടെടുക്കാനും വെങ്കിടേശ്വര ഭക്തന്‍മാരുടെ ക്ഷേമം ഉറപ്പാക്കാനും ഈ ആചാരങ്ങള്‍ സഹായിക്കുമെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെ ശ്യാമള റാവു പറഞ്ഞു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
September 23, 2024 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലഡുവില്‍ മൃഗക്കൊഴുപ്പ്: തിരുപ്പതി ക്ഷേത്രത്തില്‍ 4 മണിക്കൂര്‍ നീണ്ട 'ശുദ്ധീകരണ ഹോമം'