കേരളത്തിലെ 4 വിസിമാരും ജ്ഞാനസഭയിൽ പങ്കെടുത്തു. ആരോഗ്യ സർവകലാശാലയുടെയും കേരള സർവകലാശാലയുടെയും വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കണ്ണൂർ സർവകലാശാല
വൈസ് ചാൻസലർ പ്രൊഫ.കെ.കെ.സാജു, കുഫോസ് വൈസ് ചാൻസലർ പ്രൊഫ എ.ബിജുകുമാർ, കാലിക്കറ്റ് സർവ കലാശാല വൈസ് ചാൻസലർ പ്രൊഫ.പി.രവീന്ദ്രൻ എന്നിവരാണ് പങ്കെടുക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തത്. ജ്ഞാനസഭയിലെ പോളിസി ഡയലോഗ് ആൻഡ് ലീഡർഷിപ് കോൺക്ലേവിന്റെ ഭാഗമായാണ് വിസിമാർ പങ്കെടുത്തത്.
സാമർഥ്യവും നൈപുണ്യവുമുള്ളവരാണ് ഇന്നത്തെ വിദ്യാർത്ഥികളെന്നും എന്നാൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ചിലരുടെ പ്രേരണയിൽ രാഷ്ട്രീയ സ്ഥാനങ്ങൾക്കായി ഒന്നും പൂർണമാക്കാതെ വിവിധ ഡിഗ്രി കോഴ്‌സുകളിൽ ചേർന്നു സർവകലാശാലകളിൽ തുടരുകയാണെന്ന് മോഹൻ കുന്നുമ്മൽ പറഞ്ഞു. 'പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്രോതസ്സുകളെ എങ്ങനെ ബന്ധപ്പെടുത്താം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം സംസാരിച്ചത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും കോൺക്ലേവിൽ പങ്കെടുത്തു.
advertisement